
പത്തനംതിട്ട: ഓമല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോണ്സണ് വിളവിനാലിനെ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി സെനറ്റ് അംഗമായി തെരഞ്ഞെടുത്തു. ഗ്രാമപഞ്ചായത്ത് അസോസിയേഷന് സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും ഡി.സി.സി ജനറല്‍ സെക്രട്ടറിയുമാണ് ജോണ്സണ്. ഗാന്ധി യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള മേയര്‍, മുന്‍സിപ്പല്‍ ചെയര്മാന്മാര്, പഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവരുടെ നിയോജക മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്.
സാധുവായ 217 വോട്ടില്‍ ജോണ്സണ് വിളവിനലിന് 99 ഉം, വാഴൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഇ.പി.റെജിക്ക് 55 ഉം, എറണാകുളം മേയര്‍ എം. അനില്‍കുമാറിന് 49 ഉം, പത്തനംതിട്ട മുന്‍സിപ്പല്‍ ചെയര്മാന് ടി. സക്കിര്‍ ഹുസൈന് 14 വോട്ടുമാണ് ലഭിച്ചത്. ഓള് കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡന്റ്, യു.ഡി.എഫ് ആറന്മുള നിയോജക മണ്ഡലം കമ്മിറ്റി കണ്‍വീനര്‍ എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു. പ്രിഫറന്‍സ് വോട്ട് ആയതിനാല്‍ ഒരാള്‍ക്ക് ജയിക്കാന്‍ 55 വോട്ടാണ് വേണ്ടത്. മുന്‍സിപ്പല്‍ ചെയര്‍മാനോ അതുപോലെ തന്നെ മേയറോ സെനറ്റില്‍ റിസര്‍വേഷന്‍ ഉണ്ടാകേണ്ടതിനാല്‍ എറണാകുളം മേയറും തെരഞ്ഞെടുക്കപ്പെടും.