ഗ്ര്‍ര്‍ര്‍ര്‍..എന്താണാ ശബ്ദം സുരേഷ് തിരിഞ്ഞു നോക്കി: അതാ തിണ്ണയ്‌ക്കൊരു കടുവ! ചിറ്റാര്‍ പടയണിപ്പാറയില്‍ കടുവയ്ക്ക് മുന്നില്‍ അകപ്പെട്ട സുരേഷ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

0 second read
Comments Off on ഗ്ര്‍ര്‍ര്‍ര്‍..എന്താണാ ശബ്ദം സുരേഷ് തിരിഞ്ഞു നോക്കി: അതാ തിണ്ണയ്‌ക്കൊരു കടുവ! ചിറ്റാര്‍ പടയണിപ്പാറയില്‍ കടുവയ്ക്ക് മുന്നില്‍ അകപ്പെട്ട സുരേഷ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
0

റാന്നി: പടയനിപ്പാറയില്‍ കടുവയുടെ മുന്‍പില്‍ നിന്നും മധ്യവയസ്‌ക്കന്‍ അത്ഭുതകരമായ രക്ഷപ്പെട്ടു. മുതലവാരം പാറയ്ക്കല്‍ പുത്തന്‍വീട്ടില്‍ സുരേഷാണ് രക്ഷപെട്ടത്. സുരേഷ് തിങ്കളാഴ്ച വെളുപ്പിന് 5.30 തോട് കൂടി വീടിനു പുറത്തിറങ്ങി തിരികെ വീട്ടിലോട്ട് കയറുന്ന സമയം കേഴ മാനിനെ ഓടിച്ച് വീടിന്റെ വരാന്തയില്‍ കയറിയ കടുവയുടെ മുന്‍പില്‍ അകപ്പെടുകയായിരുന്നു.

എന്നാല്‍ പെട്ടെന്നുള്ള സുരേഷിന്റെ അലര്‍ച്ചയും കൈയിലുണ്ടായിരുന്ന ലൈറ്റും കണ്ട് മാനിനെ ഉപേക്ഷിച്ച് കടുവ അടുത്ത പറമ്പിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. അലര്‍ച്ച കേട്ട് സമീപത്ത് താമസിച്ചിരുന്ന ബന്ധു മുറ്റത്തെ ലൈറ്റ് ഇട്ട് ഇറങ്ങിയപ്പോഴേക്ക് കടുവ ഇരുട്ടിലേക്ക് ഓടി അകലുന്നത് കണ്ടു.വിവരമറിച്ചതിനെ തുടര്‍ന്ന് എത്തിയ വനപാലകര്‍ കടുവയുടെ കാല്‍പാടുകള്‍ പരിശോധിച്ചു. കടുവ തന്നെയാണ് ഇറങ്ങിയത് എന്ന് സ്ഥിരീകരിച്ചതായി നാട്ടുകാര്‍ പറയുന്നു. വനപാലകര്‍ തെരച്ചില്‍ നടത്തിയെങ്കിലും കടുവയെ കണ്ടെത്താന്‍ സാധിച്ചില്ല. വൈകിട്ട് റാന്നിയില്‍ നിന്നും ആര്‍ ആര്‍ ടി സംഘവും സ്ഥലത്തെത്തി തെരച്ചില്‍ നടത്തി.

Load More Related Articles
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …