നിയന്ത്രണം വിട്ട കാറിടിച്ച് ബൈക്കില്‍ സഞ്ചരിച്ചിരുന്ന യുവാവ് മരിച്ചു: കാറിലുണ്ടായിരുന്നവര്‍ മദ്യലഹരിയിലെന്ന് നാട്ടുകാര്‍

0 second read
Comments Off on നിയന്ത്രണം വിട്ട കാറിടിച്ച് ബൈക്കില്‍ സഞ്ചരിച്ചിരുന്ന യുവാവ് മരിച്ചു: കാറിലുണ്ടായിരുന്നവര്‍ മദ്യലഹരിയിലെന്ന് നാട്ടുകാര്‍
0

കടമ്പനാട്: നിയന്ത്രണം വിട്ട കാറിടിച്ച് ബൈക്കില്‍ സഞ്ചരിച്ചിരുന്ന യുവാവ് മരിച്ചു. രണ്ടു പേര്‍ക്ക് പരുക്കേറ്റു. പത്തനാപുരം മാലൂര്‍ കൊല്ലാറക്കുഴിയില്‍ സുനില്‍കുമാര്‍ (37) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടു പേര്‍ക്കാണ് പരുക്ക്.

കടമ്പനാട്-ഏഴംകുളം മിനി ഹൈവേയില്‍ കടമ്പനാട് വേമ്പനാട്ടഴികത്ത് മുക്കില്‍ വെള്ളിയാഴ്ച രാത്രി 7.50 നായിരുന്നു അപകടം. പോരുവഴി മലനട അമ്പലത്തിലെ കെട്ടുകാഴ്ച കണ്ടു മടങ്ങിയവരാണ് അപകടത്തിപ്പെട്ടത്. കാറിനുള്ളില്‍ രണ്ടു സ്ത്രീകളും രണ്ടു പുരുഷന്മാരും ആണുണ്ടായിരുന്നത്. ഇവര്‍ മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.

അപകടം നടന്നതിന് പിന്നാലെ സ്ത്രീകളില്‍ ഒരാള്‍ സ്ഥലം വിട്ടു. ഇവരെ പിന്നീട് പൊലീസ് കണ്ടെത്തി. ഇടതു പാര്‍ട്ടിയുടെ യുവജനസംഘടനയുടെ നേതാക്കളായ പെരിങ്ങനാട് സ്വദേശികളാണ് കാറിലുണ്ടായിരുന്നതെന്ന് പറയുന്നു.

Load More Related Articles
Load More By chandni krishna
Load More In OBIT
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …