സ്‌കൂളില്‍ നിന്ന് മടങ്ങിയ പത്താം ക്ലാസുകാരിയെ വലിച്ചിഴച്ച് റബര്‍ തോട്ടത്തിലെത്തിച്ച് ബലാല്‍സംഗം ചെയ്തു: എഴുപത്തിമൂന്നുകാരനെ 47 വര്‍ഷം കഠിന തടവിന് വിധിച്ച് പോക്‌സോ കോടതി

0 second read
Comments Off on സ്‌കൂളില്‍ നിന്ന് മടങ്ങിയ പത്താം ക്ലാസുകാരിയെ വലിച്ചിഴച്ച് റബര്‍ തോട്ടത്തിലെത്തിച്ച് ബലാല്‍സംഗം ചെയ്തു: എഴുപത്തിമൂന്നുകാരനെ 47 വര്‍ഷം കഠിന തടവിന് വിധിച്ച് പോക്‌സോ കോടതി
0

പത്തനംതിട്ട: സ്‌കൂളില്‍ നിന്ന് മടങ്ങിയ പത്താം ക്ലാസുകാരിയെ റബര്‍ തോട്ടത്തിലേക്ക് വലിച്ചിഴച്ചു കൊണ്ടു പോയി ബലാല്‍സംഗം ചെയ്തുവെന്ന കേസില്‍ എഴുപത്തിമൂന്നുകാരനെ പോക്‌സോ കോടതി 47 വര്‍ഷം കഠിനതടവിന് ശിക്ഷിച്ചു.

വെച്ചൂച്ചിറ കുംഭിത്തോട് സ്വദേശിയായ വെട്ടിക്കല്‍ കുഞ്ഞുമോനെയാണ് പ്രിന്‍സിപ്പല്‍ പോക്‌സോ ജഡ്ജ് ജയകുമാര്‍ ജോണ്‍ ആണ് ശിക്ഷ വിധിച്ചത്. 1.10 ലക്ഷം പിഴ ഒടുക്കണം. അങ്ങനെ ചെയ്യാത്ത പക്ഷം 25 മാസം അധിക കഠിന തടവും വിധിച്ചു. ഇന്ത്യന്‍ പീനല്‍ കോഡ് 506-ാം വകുപ്പ് പ്രകാരവും പോക്‌സോ ആക്ടിലെ 3, 4 ( 2 ), 5 (ഐ), 6, എന്നീ വകുപ്പുകള്‍ പ്രകാരവുമാണ് ശിക്ഷ വിധിച്ചത്.

2019 കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതി സ്‌കൂളില്‍ നിന്ന് മടങ്ങിവരുന്ന പെണ്‍കുട്ടിയെ പിന്‍തുടരുകയും സമീപ പ്രദേശത്തെ ആള്‍പ്പാര്‍പ്പില്ലാത്ത റബര്‍ തോട്ടത്തിലേക്ക് വലിച്ചിഴച്ച് കൃത്യം നടത്തുകയുമായിരുന്നു. തുടര്‍ന്ന് ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും നിരന്തരം ബലാല്‍സംഗത്തിനിരയാക്കി. വെച്ചൂച്ചിറ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തു. പ്രോസിക്യൂഷന് വേണ്ടി പ്രിന്‍സിപ്പല്‍ പോക്‌സോ പ്രോസിക്യൂട്ടര്‍ അഡ്വ. ജയ്‌സണ്‍ മാത്യൂസ് ഹാജരായ കേസില്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന ആര്‍. സുരേഷാണ് അന്വേഷണം നടത്തിയത്. വിധിപ്രസ്താവന വേളയില്‍ പ്രതിയുടെ പ്രായം പരിഗണിച്ച് ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന പ്രതിഭാഗത്തിന്റെ വാദം പ്രോസിക്യൂഷന്റെ ശക്ത്തമായ എതിര്‍പ്പിനെ തുടര്‍ന്നും ചെറുമകളുടെ പ്രായം മാത്രമുള്ള പെണ്‍കുട്ടിയെ നിരന്തരമായ ബലാല്‍സംഗം ചെയ്തതിലൂടെ പ്രതിയുടെ ക്രൂരമായ മാനസികാവസ്ഥയ്ക്ക് മതിയായ ശിക്ഷയും അതിലൂടെ സമൂഹത്തില്‍ ഇത്തരം കുറ്റവാളികള്‍ക്ക് ശക്തമായ മുന്നറിയിപ്പാകണമെന്ന് യാതൊരു വിധ ഇളവുകളും അനുവദിക്കരുതെന്നുമുള്ള മറുവാദം അംഗീകരിക്കുകയും തുടര്‍ന്ന് വിധി പ്രസ്താവിക്കുകയും ആയിരുന്നു.

Load More Related Articles
Load More By chandni krishna
Load More In CRIME
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …