താക്കോലിട്ട് ഇന്‍ഡിക്കേറ്ററും ഓണാക്കി വീട്ടുമുറ്റത്തൊരു ബൈക്ക്: റോഡിലൂടെപ്പോയ കള്ളന്മാര്‍ തള്ളിക്കൊണ്ടു പോയി: നമ്പറും ചുരണ്ടി സഞ്ചരിക്കുന്നതിനിടെ പൊലീസിന്റെ പിടിയിലുമായി

0 second read
Comments Off on താക്കോലിട്ട് ഇന്‍ഡിക്കേറ്ററും ഓണാക്കി വീട്ടുമുറ്റത്തൊരു ബൈക്ക്: റോഡിലൂടെപ്പോയ കള്ളന്മാര്‍ തള്ളിക്കൊണ്ടു പോയി: നമ്പറും ചുരണ്ടി സഞ്ചരിക്കുന്നതിനിടെ പൊലീസിന്റെ പിടിയിലുമായി
0

പത്തനംതിട്ട: രാത്രി വന്ന വഴി ബൈക്ക് വീട്ടുമുറ്റത്ത് വച്ചു. താക്കോല്‍ ഓണായിരുന്നതും ഇന്‍ഡിക്കേറ്റര്‍ ബള്‍ബ് തെളിഞ്ഞു കിടന്നതും ഉടമ അറിഞ്ഞില്ല. ആ വഴി വന്ന മോഷ്ടാക്കള്‍ക്ക് താക്കോലുള്ള ബൈക്ക് പ്രലോഭനമായി. തള്ളി വഴിയിലിറക്കി അതുമായി കടന്നു. നമ്പര്‍ പ്ലേറ്റിലെ ഒരക്കം ചുരണ്ടി മാറ്റി ബൈക്കുമായി കറങ്ങുന്നതിനിടെ അഞ്ചു ദിവസത്തിന് ശേഷം മറ്റൊരു സ്‌റ്റേഷനിലെ പൊലീസ് പട്രോളിങ് സംഘത്തിന്റെ വലയിലായി.

തിരുവനന്തപുരം കരകുളം മുല്ലശ്ശേരി സന്ധ്യ ഭവനില്‍ അഖില്‍ എന്ന് വിളിക്കുന്ന എസ്. അനില്‍ കുമാര്‍(22), പെരിങ്ങര ചാത്തങ്കരി പുതുപ്പറമ്പില്‍ ശരത് (22) എന്നിവരാണ് പിടിയിലായത്. 22ന് രാത്രി 10.30 ന് ശേഷം വെണ്ണിക്കുളം കാരുവള്ളില്‍ സുനില്‍ ബി. നായരുടെ വീട്ടുമുറ്റത്തിരുന്ന ബൈക്കാണ് മോഷണം പോയത്. സുനിലിന്റെ പരാതി പ്രകാരം 26 ന് കോയിപ്രം പൊലീസ് ബൈക്ക് മോഷണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. കേസ് സംബന്ധിച്ച വിവരങ്ങള്‍ വിവിധ പൊലീസ് സ്‌റ്റേഷനുകളിലേക്ക് കൈമാറി. സ്ഥിരം ഇരുചക്രവാഹന മോഷ്ടാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കി.

ആലപ്പുഴ പുന്നപ്ര പോലീസ് സംഘം രാത്രികാല പട്രോളിങ് നടത്തുന്നതിടെ ബൈക്കുമായി മോഷ്ടാക്കള്‍ ചെന്ന് കുടുങ്ങുകയായിരുന്നു. കോയിപ്രം പൊലീസ് അവിടെയെത്തി പരിശോധിച്ചപ്പോള്‍ മോഷ്ടിക്കപ്പെട്ട മോട്ടോര്‍ സൈക്കിള്‍ തന്നെയാണെന്ന് വ്യക്തമായി. നമ്പര്‍ പ്ലേറ്റിലെ ചുരണ്ടി മാറ്റിയിരുന്നു. ചുരണ്ടിമാറ്റിയഭാഗം തെളിഞ്ഞുകാണാന്‍ സാധിച്ചു എന്നതാണ് കാര്യങ്ങള്‍ എളുപ്പമാക്കിയത്. മോഷ്ടിക്കപ്പെട്ട ബൈക്ക് തന്നെയാണെന്ന് ഉറപ്പാക്കിയ അന്വേഷണസംഘം പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി. വാഹനഉടമ രേഖകളുമായി സ്‌റ്റേഷനിലെത്തി വാഹനം തിരിച്ചറിഞ്ഞു.

കഴിഞ്ഞ 22 ന് ഇരുവരും സുഹൃത്തിന്റെ ബൈക്കില്‍ കോട്ടയത്തു പോയി മടങ്ങുമ്പോള്‍ സുനിലിന്റെ ബൈക്ക് വെണ്ണിക്കുളത്തെ വീട്ടുമുറ്റത്ത് ഇന്‍ഡിക്കേറ്റര്‍ കത്തിയ നിലയില്‍ കണ്ടു. ഇവര്‍ വീട്ടുമുറ്റത്ത് ചെന്ന് നോക്കിയപ്പോള്‍ താക്കോല്‍ വാഹനത്തില്‍ തന്നെ കണ്ടതിനെ തുടര്‍ന്ന് മോഷ്ടിക്കുകയായിരുന്നുവെന്ന് പോലീസിന് മൊഴിനല്‍കി. മുറ്റത്തുനിന്നും തള്ളി റോഡില്‍ കൊണ്ടുവന്നിട്ട്, ഒന്നാം പ്രതി ഓടിച്ചുപോകുകയും, രണ്ടാം പ്രതി ഇരുവരും വന്ന മോട്ടോര്‍ സൈക്കിള്‍ ഓടിച്ചു സ്ഥലം വിടുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. ഇപ്പോള്‍ ആലപ്പുഴ പടിഞ്ഞാറേ കടപ്പുറത്തുബോട്ട് യാര്‍ഡില്‍ താമസിക്കുന്ന ഒന്നാം പ്രതി അനില്‍കുമാര്‍ എറണാകുളം തടിയാറ്റുപാറ പോലീസ് സ്‌റ്റേഷനില്‍ ഈവര്‍ഷം രജിസ്റ്റര്‍ ചെയ്ത കഞ്ചാവ് കേസില്‍ പ്രതിയാണ്. പ്രതികളെ പിടികൂടിയ സംഘത്തില്‍ എസ് ഐ ഉണ്ണികൃഷ്ണന്‍, എസ് സി പി ഓ ഗിരീഷ് ബാബു, സി പി ഓമാരായ ഷെബി, പരശുറാം എന്നിവരാണ് ഉള്ളത്.

Load More Related Articles
Load More By chandni krishna
Load More In CRIME
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …