
കോഴഞ്ചേരി: അയിരൂരില്‍ ജില്ലാ ആയുര്‍വേദ ആശുപത്രിക്ക് സമീപം ഹരിയാനയില്‍ നിന്നും ഫര്‍ണിച്ചറുകളുമായി വന്ന കണ്ടെയ്നര്‍ ലോറിക്ക് തീപിടിച്ചു. വിവരമറിഞ്ഞ ഉടന്‍ തന്നെ റാന്നിയില്‍ നിന്നുള്ള രണ്ടു ഫയര്‍ ഫോഴ്സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ അണച്ചതിനാല്‍ വലിയ നാശനഷ്ടങ്ങള്‍ ഒഴിവായി. വാഹനത്തില്‍ ഉണ്ടായിരുന്ന അഞ്ചു പേരും സുരക്ഷിതരാണ്.
ഈ വഴിയിലൂടെയുള്ള ഗതാഗതം നിയന്ത്രിച്ചിരിക്കുകയാണ്. പോലീസും ഫയര്‍ഫോഴ്സും മറ്റ് വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. പ്രമോദ് നാരായണന് എംഎല്‍എയും സ്ഥലത്ത് വന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചു