
മല്ലപ്പള്ളി: പ്രണയം നടിച്ച് ലൈംഗികാതിക്രമം കാട്ടുകയും വിവരം വീട്ടില്‍ അറിഞ്ഞപ്പോള്‍ പിന്മാറിയതിന് പതിനാറുകാരിയെ നടുറോഡില്‍ വച്ച് മര്‍ദിക്കുകയും ചെയ്ത കേസില്‍ വിവാഹിതനായ യുവാവ് അറസ്റ്റില്‍. ആറന്മുള മാലക്കര പ്ലാവിന്‍ ചുവട് ശ്രീശൈലം വീട്ടില്‍ വിഷ്ണു സുധീഷിനെ (24) യാണ് പെരുമ്പെട്ടി ഇന്‍സ്‌പെക്ടര്‍ എം.ആര്‍. സുരേഷ് അറസ്റ്റ് ചെയ്തത്.
വിവാഹവാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ ബൈക്കില്‍ കയറ്റിക്കൊണ്ടു പോയാണ് ലൈംഗികാതിക്രമം കാട്ടിയത്. തട്ടിക്കൊണ്ടു പോകലിനും മര്‍ദ്ദനത്തിനും കൈയേറ്റത്തിനും പോക്‌സോ നിയമപ്രകാരവുമാണ് യുവാവിനെതിരെ കേസെടുത്തത്. സ്‌കൂള്‍ വാര്‍ഷികാഘോഷ ദിവസം ഉച്ചക്ക് ശേഷം ബൈക്കിലെത്തി കയറ്റിക്കൊണ്ടു പോകുംവഴിയാണ്
ലൈംഗികാതിക്രമം കാട്ടിയത്. സംഭവം വീട്ടിലറിഞ്ഞപ്പോള്‍ യുവാവുമായുള്ള ബന്ധത്തില്‍ നിന്നും പെണ്‍കുട്ടി പിന്മാറി.
തുടര്‍ന്ന് ചൊവ്വാഴ്ച്ച ഉച്ചക്ക് രണ്ടു മണിയോടെ റോഡില്‍ തടഞ്ഞു നിര്‍ത്തി ഇടതു കവിളില്‍ അടിക്കുകയായിരുന്നു. മാതാവിനോപ്പം പോലീസ് സ്‌റ്റേഷനിലെത്തിയ പെണ്‍കുട്ടി മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ യുവാവിനെതിരെ പെരുമ്പെട്ടി പോലീസ് ഇന്‍സ്‌പെക്ടര്‍ എം ആര്‍ സുരേഷ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. എസ്.ഐ പി.കെ. പ്രഭയുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് പ്രതിയെമണിക്കൂറുകള്‍ക്കകം പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.