പുതുക്കുളങ്ങര പടയണി സമാപനത്തിനിടെ സംഘര്‍ഷം: മൂന്നു യുവാക്കള്‍ക്ക് കുത്തേറ്റ് പരുക്ക്: മണ്ണു മാഫിയ ഏറ്റുമുട്ടലെന്ന് പൊലീസ്

0 second read
Comments Off on പുതുക്കുളങ്ങര പടയണി സമാപനത്തിനിടെ സംഘര്‍ഷം: മൂന്നു യുവാക്കള്‍ക്ക് കുത്തേറ്റ് പരുക്ക്: മണ്ണു മാഫിയ ഏറ്റുമുട്ടലെന്ന് പൊലീസ്
0

തിരുവല്ല: ഓതറ പുതുക്കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ പടയണി ഉത്സവത്തിന്റെ സമാപന ചടങ്ങുകള്‍ക്കിടെ സംഘര്‍ഷം. മൂന്നു പേര്‍ക്ക് കുത്തേറ്റു. ചെങ്ങന്നൂര്‍ വാഴാര്‍മംഗലം ഉമ്മറ തറയില്‍ വീട്ടില്‍ എസ്. സഞ്ജു, വാഴാര്‍മംഗലം ഉമ്മറത്തറയില്‍ വീട്ടില്‍ കാര്‍ത്തികേയന്‍, വാഴാര്‍മംഗലം ചെമ്പകശ്ശേരി വീട്ടില്‍ പവിന്‍ എന്നിവര്‍ക്കാണ് കുത്തേറ്റത്.

വ്യാഴാഴ്ച പുലര്‍ച്ചെ 12.30 നായിരുന്നു സംഭവം. കാര്‍ത്തികേന്റെ പുറത്തും പവിന്‍, സഞ്ജു എന്നിവര്‍ക്ക് വയറിനും ആണ് കുത്തേറ്റത്. മൂവരെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓതറ സ്വദേശികളായ രണ്ടു പേരെ പ്രതികളാക്കി തിരുവല്ല പോലീസ് കേസെടുത്തു.

മണ്ണു മാഫിയകള്‍ തമ്മില്‍ മണ്ണെടുപ്പിനെ ചൊല്ലി ഉണ്ടായ തര്‍ക്കമാണ് വാക്കേറ്റത്തിലും സംഘര്‍ഷത്തിലും കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. കുത്തേറ്റവരുടെ നില ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു.

Load More Related Articles
Load More By chandni krishna
Load More In CRIME
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …