ജിഎസ്ടി സംബന്ധിച്ച് ടാക്‌സ് പ്രഫഷണലുകളും വ്യാപാരികളും നേരിടുന്ന പ്രശ്‌നം അതീവഗൗരവകരം: ഡെപ്യൂട്ടി സ്പീക്കര്‍

0 second read
Comments Off on ജിഎസ്ടി സംബന്ധിച്ച് ടാക്‌സ് പ്രഫഷണലുകളും വ്യാപാരികളും നേരിടുന്ന പ്രശ്‌നം അതീവഗൗരവകരം: ഡെപ്യൂട്ടി സ്പീക്കര്‍
0

അടൂര്‍: ജിഎസ്ടി സംബന്ധിച്ച് ടാക്‌സ് പ്രഫഷണലുകളും വ്യാപാരികളും നേരിടുന്ന പ്രശ്‌നം അതീവ ഗൗരവമുള്ളതാണെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. അഞ്ച് വര്‍ഷം പിന്നിട്ടപ്പോഴും വേണ്ടത്ര മുന്നൊരുക്കങ്ങള്‍ ഇല്ലാതെ നടപ്പിലാക്കിയതിന്റെ തിക്തഫലം വ്യാപാരികള്‍ അനുഭവിക്കുന്നതായും ചിറ്റയം കൂട്ടിച്ചേര്‍ത്തു.

ടാക്‌സ് കണ്‍സള്‍ട്ടന്റ്‌സ് ആന്റ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷന്‍ കേരളയുടെ ജില്ലാ സമ്മേളനവും കുടുംബ സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് വി പ്രകാശ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന പ്രസിഡന്റ് എസ് എന്‍ പുരം ശിവകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. കല എ പിള്ള, അജിത്ത് പി, ജയനാരായണന്‍, സാബു, പ്രസാദ് ജോണ്‍ മാമ്പ്ര, ഇ കെ ബഷീര്‍, എ എന്‍ ശശിധരന്‍, വി പ്രകാശന്‍, ത്യാഗരാജന്‍ പിള്ള, വിജയകുമാര്‍ റെജി മത്തായി, സെക്രട്ടറി പ്രസാദ് ഡാനിയല്‍ എന്നിവര്‍ പ്രസംഗിച്ചു.

Load More Related Articles
Load More By chandni krishna
Load More In LOCAL
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …