ഓര്‍ത്തഡോക്‌സ് യാക്കോബായ സഭാ തര്‍ക്കം: മന്ത്രി വീണാ ജോര്‍ജിനെതിരേ ദേവാലയ പരിസരങ്ങളില്‍ പോസ്റ്റര്‍: ആസൂത്രിതമെന്ന് മന്ത്രി

0 second read
Comments Off on ഓര്‍ത്തഡോക്‌സ് യാക്കോബായ സഭാ തര്‍ക്കം: മന്ത്രി വീണാ ജോര്‍ജിനെതിരേ ദേവാലയ പരിസരങ്ങളില്‍ പോസ്റ്റര്‍: ആസൂത്രിതമെന്ന് മന്ത്രി
0

പത്തനംതിട്ട: ഓര്‍ത്തഡോക്‌സ് യാക്കോബായ സഭാ തര്‍ക്കത്തില്‍ മന്ത്രി വീണ ജോര്‍ജിനെതിരെ പത്തനംതിട്ടയില്‍ പോസ്റ്റര്‍ പ്രതിഷേധം. മന്ത്രി മൗനം വെടിയണമെന്ന് പോസ്റ്ററിലൂടെ ആവശ്യം. സര്‍ക്കാര്‍ ചര്‍ച്ച് ബില്‍ പാസാക്കാനൊരുേമ്പാഴാണ് സഭയുടെ വിയര്‍പ്പിലും വോട്ടിലും മന്ത്രിയായ വീണ മൗനം വെടിയണമെന്ന് പോസ്റ്ററിലൂടെ ആവശ്യപൈടുന്നത്. ഓര്‍ത്തഡോക്‌സ് യുവജനം എന്ന് രേഖപ്പെടുത്തിയ പോസ്റ്ററില്‍ ചര്‍ച്ച് ബില്ലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നീതി നടപ്പാക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.

പത്തനംതിട്ട മാക്കാംകുന്ന്, കുമ്പഴ, ചന്ദപ്പള്ളിയിലെ ഓര്‍ത്തഡോക്‌സ് ദേവാലയങ്ങളുടെ പരിസരത്തുമാണ് മന്ത്രിക്കെതിരായ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. ഓര്‍ത്തഡോക്‌സ് യാക്കോബായ സഭകള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ സര്‍ക്കാര്‍ ചര്‍ച്ച് ബില്ല് പാസാക്കാനൊരുങ്ങുന്നതിനിടെയാണ് പോസ്റ്ററിലൂടെയുള്ള പ്രതിഷേധം. സഭാ അംഗമായ വീണ ജോര്‍ജ് വിഷയത്തില്‍ മൗനം വെടിയണമെന്നാവശ്യപ്പെടുന്ന പോസ്റ്ററില്‍, സഭയുടെ വിയര്‍പ്പിലും വോട്ടിലുമാണ് വീണ ജനപ്രതിനിധിയായതെന്നും ഓര്‍മ്മപ്പെടുത്തുന്നുണ്ട്.

എന്നാല്‍ പോസ്റ്റര്‍ വിവാദം ആസൂത്രിതമാണെന്നും യുവജനം എന്ന സംഘടന സഭക്കില്ലെന്നും മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. ഇത് വ്യാജ വാര്‍ത്തയാണന്നും തന്നെ അപകീര്‍ത്തിപ്പെടുത്താനാണ് ചെയ്യുന്നതെന്നും യുവജനം എന്നപേരില്‍ സംഘടനയുള്ളയുള്ളതായി അറിയില്ലെന്നുമാണ് മന്ത്രി വീണാജോര്‍ജ് പറയുന്നത്. ചര്‍ച്ച് ബില്ലില്‍ മുഖ്യമന്ത്രി പിണറായി വിജയനന്‍ നീതി നടപ്പാക്കണമെന്നടക്കം രേഖപ്പെടുത്തിയ പോസ്റ്റര്‍ ഞായറാഴ്ച അര്‍ദ്ധരാത്രിയോടെയാണ് കുമ്പഴയില്‍ മന്ത്രിയുടെയും ചന്ദനപ്പള്ളിയില്‍ ഭര്‍ത്താവിന്റെയും ഇടവകപ്പള്ളികള്‍ക്ക് സമീപം കണ്ടെത്തിയത്.

എന്നാല്‍ സഭാ നേതൃത്വം ഇടപെട്ട് ഞായറാഴ്ച രാവിലെ തന്നെ ഇവ നീക്കം ചെയ്തു. മാസങ്ങള്‍ക്ക് മുമ്പും പത്തനംതിട്ടയിലടക്കം ഓര്‍ത്തഡോക്‌സ് യുവജനം എന്ന പേരില്‍ സമാനമായ രീതിയില്‍ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു . മന്ത്രിയുടെ പേര് ഒഴിവാക്കിയാണ് അന്ന് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. ഇത്തവണ സഭയിലെ ഉന്നതരുടെ അറിവോടെയാണ് ഇത്തരമൊരു പോസ്റ്റര്‍ പതിച്ചതെന്നും പറയുന്നു. ഓശാന ദിവസം തന്നെ പോസ്റ്റര്‍ പതിച്ചത് കൂടുതല്‍ ആളുകളുടെ ശ്രദ്ധ പതിയാന്‍ വേണ്ടിയാണെന്നും കരുതുന്നു.

Load More Related Articles
Load More By chandni krishna
Load More In KERALAM
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …