റാന്നി: ചിറക്കപ്പടിയില്‍ നടപ്പാലം തകര്‍ന്നു കോണ്‍ക്രീറ്റ് സ്ലാബ് ശരീരത്ത് വീണ് വയോധികയ്ക്ക് ദാരുണാന്ത്യം. വളകൊടികാവ് പടിഞ്ഞാറ് വയറകുന്നില്‍ മറിയാമ്മ ജോണ്‍ (എമിലി-76)ആണ് മരിച്ചത്. മറിയാമ്മയും ഭര്‍ത്താവ് ജോണും ഞായര്‍ രാവിലെ 11.30 ന് തങ്ങളുടെ കൃഷിസ്ഥലത്തിലേക്ക് പോകുന്നതിനിടെയാണ് അപകടം. സമീപത്തുള്ള തോടിന് കുറുകെ സ്ഥാപിച്ചിട്ടുള്ള നടപ്പാലത്തില്‍ ഇരുവരും കടന്നപ്പോള്‍ ഒടിഞ്ഞാണ് അപകടം ഉണ്ടായത്.
സംഭവം അറിഞ്ഞെത്തിയ നാട്ടുകാരും ഫയര്‍ഫോഴ്സും ചെര്‍ന്ന് ഇരുവരെയും റാന്നിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മറിയാമ്മയുടെ ജീവന് നഷ്ടപ്പെട്ടിരുന്നു.അപകടത്തില്‍ ജോണിന്റെ കാലിന് പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പത്തനംതിട്ട ജനല്‍ ആശുപത്രിയിലേ മോര്‍ച്ചറിയിലേക്ക് മാറ്റി.