അമ്മയറിയാതെ: അഞ്ചു വയസുകാരി കളിപ്പാട്ടം വാങ്ങിയത് ആമസോണില്‍ നിന്ന്: ചെലവ് 2.47 ലക്ഷം

0 second read
Comments Off on അമ്മയറിയാതെ: അഞ്ചു വയസുകാരി കളിപ്പാട്ടം വാങ്ങിയത് ആമസോണില്‍ നിന്ന്: ചെലവ് 2.47 ലക്ഷം
0

അമ്മയുടെ ഫോണില്‍ കളിക്കുന്നതിനിടെ അഞ്ചു വയസുകാരി ആമസോണില്‍ ഓര്‍ഡര്‍ ചെയ്തത് 2.47 ലക്ഷം രൂപയുടെ കളിപ്പാട്ടങ്ങള്‍. യു.എസിലെ മസാച്യുസെറ്റിലെ ലില വരിസസ്‌കോയാണ് അമ്മക്ക് പണികൊടുത്തത്.

പുറത്തുപോയി വരുമ്‌ബോള്‍ െ്രെഡവിങ്ങിനിടെ അമ്മ കുട്ടിക്ക് ഫോണ്‍ കൊടുത്തിരുന്നു. ഈ സമയമാണ് കുട്ടി അമ്മയുടെ ആമസോണ്‍ അക്കൗണ്ടില്‍ നിന്ന് കളിപ്പാട്ടങ്ങളും ഷൂവുകളുമായി ലക്ഷങ്ങളുടെ ഓര്‍ഡര്‍ നല്‍കിയത്. 10 കളിപ്പാട്ടങ്ങളും 10 ജോഡി കൗഗേള്‍ ബൂട്ടുകളുമാണ് ഓര്‍ഡര്‍ ചെയ്തത്.

ജീപ്പുകളും ബൈക്കുകളും ഉള്‍പ്പെടെയുള്ള കളിപ്പാട്ടങ്ങളുടെവില 2.61 ലക്ഷം രൂപയും ബൂട്ട് ഒന്നിന് 49,000 രൂപയും വിലവരുന്നതാണെന്ന് കുട്ടിയുടെ മാതാവ് ജെസിക്ക നണ്‍സ് പറഞ്ഞു. ഓര്‍ഡര്‍ ചെയ്ത വിവരം അറിയാന്‍ താന്‍ വൈകിപ്പോയെന്നും അതിനാല്‍ ചില ഓര്‍ഡറുകള്‍ മാത്രമേ റദ്ദാക്കാനായുള്ളൂവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ആമസോണ്‍ ഓര്‍ഡര്‍ ഹിസ്റ്ററി പരിശോധിച്ചപ്പോഴാണ് 10 കളിപ്പാട്ടങ്ങളും ഏഴ് സൈസിലുള്ള സ്ത്രീകളുടെ 10 ബൂട്ടുകളും ഓര്‍ഡര്‍ ചെയ്തതായി കണ്ടത്. അതില്‍ ബൂട്ടുകളുടെ ഓര്‍ഡര്‍ റദ്ദാക്കാന്‍ സാധിച്ചു. പകുതി കളിപ്പാട്ടങ്ങളുടെ ഓര്‍ഡറും റദ്ദാക്കി. അഞ്ചെണ്ണം റദ്ദാക്കാന്‍ സാധിച്ചില്ല. അതിനു മുമ്ബ് അവ അയച്ചുപോയിരുന്നു. യഥാര്‍ഥത്തില്‍ ഈ കളിപ്പാട്ടങ്ങള്‍ തിരിച്ചയക്കാന്‍ സാധിക്കാത്തവയാണ്. എന്നാല്‍ താന്‍ പുലര്‍ച്ചെ രണ്ടു മണിക്ക് ആമസോണിന്റെ ഓഫീസിലെത്തി എന്തെങ്കിലും ചെയ്യണമെന്ന് കരഞ്ഞുകൊണ്ട് അഭ്യര്‍ഥിച്ചുവെന്ന് ജെസിക്ക പറഞ്ഞു.

ഏതായാലും ഈ സംഭവത്തില്‍ താന്‍ കുട്ടിയെ വഴക്കു പറഞ്ഞിട്ടില്ലെന്നും അവള്‍ നന്നായി പെരുമാറുമ്‌ബോള്‍ അവര്‍ക്ക് ഒരു ബൈക്ക് വീതം കളിപ്പാട്ടം നല്‍കാമെന്നാണ് താന്‍ അവളോട് പറഞ്ഞതെന്നും ജസീക്ക കൂട്ടിച്ചേര്‍ത്തു.

Load More Related Articles
Load More By chandni krishna
Load More In WORLD
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …