അടൂരില്‍ കാറ്റിലും മഴയിലും വ്യാപകനാശം: ചൂരക്കോട് കളിത്തട്ടിന് സമീപം മരം വീണ് യുവാവ് മരിച്ചു

0 second read
Comments Off on അടൂരില്‍ കാറ്റിലും മഴയിലും വ്യാപകനാശം: ചൂരക്കോട് കളിത്തട്ടിന് സമീപം മരം വീണ് യുവാവ് മരിച്ചു
0

അടൂര്‍: വേനല്‍മഴയ്ക്ക് മുന്നോടിയായുണ്ടായ കനത്തകാറ്റില്‍ മരത്തിന്റെ ശിഖരം ഒടിഞ്ഞു വീണ് ബൈക്ക് യാത്രികന്‍ മരിച്ചു. നെല്ലിമുകള്‍ ആഷാലയത്തില്‍ കെ. മോഹനന്റെ മകന്‍ മനു (34) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് മൂന്നരയോടെയാണ് അപകടം ഉണ്ടായത്. മനു സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിന് മുകളിലേക്ക് ചൂരക്കോട് കളിത്തട്ടിന് സമീപം കൂറ്റന്‍ വാകമരത്തിന്റെ ശിഖരം ഒടിഞ്ഞു വീഴുകയായിരുന്നു. സംഭവസ്ഥലത്ത് തന്നെ യുവാവ് മരിച്ചു.

അടൂര്‍ കച്ചേരിചന്തയുടെ വണ്‍വേ തീരുന്ന ഭാഗത്ത് നിന്ന് പുളിവാക മരവും കാറ്റത്ത് ഒടിഞ്ഞു വീണു. നാശനഷ്ടം ഇല്ല.

Load More Related Articles
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …