
അടൂര്‍: പള്ളിക്കല്‍ മേടയില്‍ ബംഗ്ലാവില്‍ എം.ആര് നാരായണനുണ്ണിത്താന്‍ (83) നിര്യാതനായി. സംസ്കാരം വെളളിയാഴ്ച രാവില 11 ന് വീട്ടുവളപ്പില്‍. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ നൂറനാട് രാമചന്ദ്രന് സംവിധാനം ചെയ്ത അച്ഛന് പട്ടാളം എന്ന സിനിമയുടെയും ദൂരദര്ശന് സംപ്രേഷണം ചെയ്ത കവിയൂര്‍ ശിവപ്രസാദ് സംവിധാനം ചെയ്ത നിമിത്തം എന്ന സീരിയലിന്റെയും തിരകഥാകൃത്താണ്.
പാദമുദ്ര, രാജശില്പി എന്നി സിനിമകളുടെ അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരവധി റേഡിയോ നാടകങ്ങള്‍ രചിച്ചു. തെങ്ങമം ഗവ: ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രധാന അധ്യാപകന്, പള്ളിക്കല്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, എന്‍.എസ്.എസ് കരയോഗം പ്രസിഡന്റ്, വായനശാല പ്രസിഡന്റ്, യു.ഡി.എഫ് പള്ളിക്കല്‍ മണ്ഡലം ചെയര്മാന് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ ബി. ഇന്ദിര ഉണ്ണിത്താന്. മക്കള്‍: എന്‍ രാജഗോപാല്‍, എന്‍.കൃഷ്ണകുമാര്‍. മരുമക്കള്‍: സുജിത, ശ്രീലക്ഷ്മി.