
തിരുവല്ല: കുരിശു കവലയില്‍ പ്രവര്‍ത്തിക്കുന്ന ഷാ എന്റര്‍െ്രെപസസിന്റെ ഗോഡൗണിന് തീപിടിച്ചു. വെള്ളി രാവിലെ പതിനൊന്നരയോടെ ആയിരുന്നു സംഭവം. ഷാ എന്റര്‍പ്രൈസസിനോട് ചേര്‍ന്നുള്ള പഴയ കെട്ടിടത്തിനാണ് തീ പിടിച്ചത്. കെട്ടിടത്തിന്റെ മേല്‍ക്കൂര പൂര്‍ണമായും കത്തി നശിച്ചു.
തിരുവല്ല ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ നിന്നും എത്തിയ അഗ്‌നി രക്ഷ യൂണിറ്റുകള്‍ ചേര്‍ന്ന് പന്ത്രണ്ടരയോടെ തീ നിയന്ത്രണ വിധേയമാക്കി. തിരുവല്ല പോലീസും സ്ഥലത്ത് എത്തിയിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടുത്തത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. നാശനഷ്ടം സംബന്ധിച്ച് വിലയിരുത്തിയിട്ടില്ലെന്ന് സ്ഥാപന ഉടമ ഖാദര്‍ ഷാ പറഞ്ഞു.