നാട്ടുകാരുടെ പ്രതിഷേധം ഫലം കണ്ടു: പെരുനാട്ടില്‍ കടുവയ്ക്ക് കെണി ഒരുക്കി വനംവകുപ്പ്

0 second read
Comments Off on നാട്ടുകാരുടെ പ്രതിഷേധം ഫലം കണ്ടു: പെരുനാട്ടില്‍ കടുവയ്ക്ക് കെണി ഒരുക്കി വനംവകുപ്പ്
0

റാന്നി: നാട്ടുകാരുടെ പ്രതിഷേധത്തിനൊടുവില്‍, പെരുനാടിനെ വിറപ്പിച്ച കടുവയെ പിടികൂടാന്‍ വനംവകുപ്പ് കൂട് സ്ഥാപിച്ചു. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ നിര്‍ദ്ദേശപ്രകാരം റാന്നി ഡി.എഫ്.ഓയുടെ നേതൃത്വത്തില്‍ രാജാമ്പാറ ഡിവിഷനിലെ ഫോറസ്റ്റ് ഉദ്യോഗസ്ഥരാണ് കടുവയെ പിടികൂടുന്നതിന് കൂട് സ്ഥാപിച്ചത്.

കടുവയുടെ ആക്രമണത്തില്‍ പശുക്കള്‍ ചത്ത ബഥനി മലയില്‍ ശനിയാഴ്ച ഉച്ചയോടെ തേക്കുതോട്ടില്‍ നിന്ന് എത്തിച്ച കൂട് സ്ഥാപിച്ചു. കഴിഞ്ഞ കുറേ ദിവസമായി കൂട് സ്ഥാപിക്കാത്തതില്‍ കടുത്ത പ്രതിഷേധത്തില്‍ ആയിരുന്നു നാട്ടുകാര്‍. റേഞ്ച് ഓഫീസര്‍ കെ. എസ്. മനോജ്, എസ്.എഫ്.ഓ നൗഷാദ്, രാജാമ്പാറ എസ്.എഫ്.ഓ വി.ജി സജികുമാര്‍, ആര്‍ ആര്‍ ടി സംഘം എന്നിവരുടെ നേതൃത്വത്തിലാണ് കൂട് സ്ഥാപിച്ചത്. ഒരാഴ്ചയ്ക്കിടെ മൂന്നു പശുക്കളെയാണ് കടുവ ആക്രമിച്ചത്. ഇതില്‍ രണ്ടെണ്ണം ചത്തു. ഏത് മൃഗമാണ് പശുക്കളെ കൊന്നതെന്ന് അറിയാന്‍ സ്ഥാപിച്ച നിരീക്ഷണ കാമറയില്‍ കടുവയുടെ ചിത്രം പതിയുകയും ഇത് പുറത്താവുകയും ചെയ്തു. ആദ്യം വനംവകുപ്പ് ചിത്രം പഴയതാണെന്ന നിലപാട് എടുത്തെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തിന് മുന്നില്‍ സത്യം പറയേണ്ടി വന്നു. അങ്ങനെയാണ് ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവയെ പിടിക്കാന്‍ കൂട് സ്ഥാപിക്കേണ്ടി വന്നത്.

Load More Related Articles
Load More By chandni krishna
Load More In SPECIAL
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …