
പത്തനംതിട്ട: യൂത്ത് കോണ്‍ഗ്രസാണ് ഓര്‍ത്തഡോക്‌സ് സഭയുടെ പേരില്‍ തനിക്കെതിരെ പോസ്റ്ററുകള്‍ പ്രചരിപ്പിക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആരോപിച്ചു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
2016 ലെ നിയമസഭാ തെരഞ്ഞെടുപ്പ് മുതല്‍ തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ട്. പോസ്റ്ററുകള്‍ പതിച്ചത് ഒരു യുത്ത് കോണ്‍ഗ്രസ് നേതാവിന്റെ നിര്‍ദ്ദേശപ്രകാരമാണെന്നും വീണാ ജോര്‍ജ് ആരോപിച്ചു. മാധ്യമ സ്ഥാപനത്തിനെതിരെ പറഞ്ഞ നിലപാടില്‍ ഉള്‍പ്പെടെ മുന്‍പ് പറഞ്ഞ കാര്യങ്ങളിലെല്ലാം ഉറച്ച് നില്‍ക്കുന്നു. ചര്‍ച്ച് ബില്ലില്‍ വ്യക്തമായ നിലപാട് ഉണ്ടെന്നും അത് അറിയിക്കേണ്ടവരെ അറിയിച്ചിട്ടുണ്ടെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി വീണാ ജോര്‍ജ് പറഞ്ഞു.