തേനിയില്‍ മലയാളി വ്യാപാരിയെ കൊള്ളയടിച്ചു: മൊബൈല്‍ ഫോണും പണവും കവര്‍ന്നു

0 second read
Comments Off on തേനിയില്‍ മലയാളി വ്യാപാരിയെ കൊള്ളയടിച്ചു: മൊബൈല്‍ ഫോണും പണവും കവര്‍ന്നു
0

തേനി (തമിഴ്നാട്): കേരളത്തിൽ നിന്നും തമിഴ്നാട്ടിലെ തേനിയിൽ വ്യാപാരത്തിന് എത്തിയയാളെ ആക്രമിച്ച് മൊബൈൽ ഫോണും പണവും കവർന്നതായി പരാതി.പുപ്പാറ സ്വദേശി അൻസാരിക്കു നേരെയാണ് ആക്രമണമുണ്ടായത്.

അച്ചാർ കച്ചവടം ചെയ്തു വന്നിരുന്ന അൻസാരി ഇന്നലെ പുലർച്ചയോടെ തേനി പുതിയ ബസ് സ്റ്റേഷനിൽ നിന്ന് പഴയ ബസ് സ്റ്റേഷനിലേക്ക് നടന്നു പോവുന്നതിനിടെ ബസ് സ്റ്റേഷന്റെ പ്രവേശന കവാടത്തിന് സമീപത്ത് വച്ച് നാലംഗ സംഘം തടഞ്ഞുവയ്ക്കുകയും ബിയർ കുപ്പി ഉപയോഗിച്ച് തലക്കടിച്ച് പരിക്കേൽപ്പിച്ച് കൈവശമുണ്ടായിരുന്ന മൊബൈൽ ഫോണും 3000 രൂപയും തട്ടിയെടുത്ത് കടന്നു കളയുകയായിരുന്നു.

പരിക്കേറ്റ അൻസാരിയെ യാത്രക്കാരുടെ സഹായത്തോടെ തേനി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ പരാതിയുടെ അടിസ്ഥാനത്തിൽ തേനി പൊലീസ് കേസെടുത്ത് പ്രതികൾക്കായി തിരച്ചിൽ നടത്തിവരികയാണ്.

Load More Related Articles
Load More By chandni krishna
Load More In CRIME
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …