വിഷു ദിനത്തില്‍ ശബരിമലയില്‍ വന്‍ ഭക്തജനതിരക്ക്: വിഷുക്കണി ദര്‍ശിച്ച് ശരണ മന്ത്രങ്ങളുമായി ഭക്തലക്ഷങ്ങള്‍

0 second read
Comments Off on വിഷു ദിനത്തില്‍ ശബരിമലയില്‍ വന്‍ ഭക്തജനതിരക്ക്: വിഷുക്കണി ദര്‍ശിച്ച് ശരണ മന്ത്രങ്ങളുമായി ഭക്തലക്ഷങ്ങള്‍
0

ശബരിമല: അയ്യപ്പ സന്നിധിയില്‍ വിഷുക്കണി ദര്‍ശിക്കാന്‍ ഭക്തരുടെ തിരക്ക്.
വിഷുദിനത്തില്‍ പുലര്‍ച്ചെ നാലിനാണ് ക്ഷേത്രനട തുറന്നത്. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി കെ.ജയരാമന്‍ നമ്പൂതിരി ശ്രീകോവില്‍ നട തുറന്നു. ഉള്ളിലെ വിളക്കുകള്‍ തെളിച്ച് അയ്യപ്പസ്വാമിയെ വിഷുക്കണി കാണിച്ചു. ശേഷം ഭക്തര്‍ക്ക് വിഷുക്കണി ദര്‍ശനത്തിന് അവസരമൊരുക്കി.

രാവിലെ ഏഴു മണി വരെയായിരുന്നു വിഷുക്കണി ദര്‍ശനം. തന്ത്രിയും മേല്‍ശാന്തിയും ഭക്തര്‍ക്ക് കൈനീട്ടവും നല്‍കി. 4.30 ന് മഹാഗണപതി ഹോമം, രാവിലെ 7.30 ന് ഉഷപൂജ എന്നിവ നടന്നു. എട്ടു മണി മുതല്‍ നെയ്യഭിഷേകവും ഉണ്ടായിരുന്നു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപന്‍, ദേവസ്വം കമ്മിഷണര്‍ ബി.എസ്.പ്രകാശ്, ചീഫ് എന്‍ജിനീയര്‍ അജിത്ത് കുമാര്‍, ശബരിമല സ്‌പെഷല്‍ കമ്മിഷണര്‍ മനോജ് എന്നിവര്‍ എത്തിയിരുന്നു.

Load More Related Articles
Load More By chandni krishna
Load More In SPECIAL
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …