പണം വച്ച് ചീട്ടുകളി: ആറ് അതിഥിത്തൊഴിലാളികള്‍ അറസ്റ്റില്‍

0 second read
Comments Off on പണം വച്ച് ചീട്ടുകളി: ആറ് അതിഥിത്തൊഴിലാളികള്‍ അറസ്റ്റില്‍
0

പന്തളം: പണം വച്ച് ചീട്ടു കളിച്ച ആറ് അതിഥിത്തൊഴിലാളികളെ പോലീസ് പിടികൂടി. 21,910 രൂപയും കളിക്കളത്തില്‍ നിന്നും പിടിച്ചെടുത്തു. കടയ്ക്കാട് ഉളമയില്‍ മുസ്ലിം പള്ളിക്ക് പടിഞ്ഞാറ് വശം വ്യക്തിയുടെ ഒഴിഞ്ഞ പറമ്പിലാണ് ചീട്ടുകളി നടന്നത്. പോലീസ് ഇന്‍സ്‌പെക്ടര്‍ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തില്‍ ഞായറാഴ്ച പുലര്‍ച്ചെ പ്രതികളെ വളഞ്ഞുപിടികൂടുകയായിരുന്നു. പശ്ചിമ ബംഗാള്‍ ഉത്തര്‍ ദിനജ്പുര്‍ സോനാഡിഗി വില്ലേജില്‍ ചെക് പോസ്റ്റ് ബൈദര വീട്ടില്‍ മോജാഹര്‍ അലി (23), രാഹുല്‍ റാണ (23), പശ്ചിമ ബംഗാള്‍ മാള്‍ഡ ഗാഗ്‌ജോലെ സക്ലേക് മോസ്റ്റാക് (22), മോവര്‍ജെം ചൗധരി (25), അലി ഹുസൈന്‍ (24), ദിനജ്പുര്‍ ജില്ലയില്‍ ഹരി രാംപൂര്‍ കൊറഞ്ഞബരി സോഹാല്‍ റാണ (26) എന്നിവരാണ് അറസ്റ്റിലായത്.

അടൂര്‍ ഡിവൈ.എസ്.പി ആര്‍. ജയരാജിന്റെ നിര്‍ദേശപ്രകാരം എസ്.ഐമാരായ രാജേഷ്, ഗ്രീഷ്മ, എസ്.സി.പി.ഓമാരായ രാജു, സുശീലന്‍, സഞ്ചയന്‍, സി.പി. ഓമാരായ അമീഷ്, അര്‍ജുന്‍, അന്‍വര്‍ഷാ എന്നിവരുടെ സംഘമാണ് റെയ്ഡ് നടത്തി പ്രതികളെ പിടികൂടിയത്.

Load More Related Articles
Load More By chandni krishna
Load More In CRIME
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …