മണ്ണുമായി വന്ന ടോറസ് ലോറി പാഞ്ഞു കയറി കെട്ടിടം തകര്‍ന്നു: രണ്ടു പേര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്: സംഭവം പന്തളം കെഎസ്ആര്‍ടിസിക്ക് സമീപം

0 second read
Comments Off on മണ്ണുമായി വന്ന ടോറസ് ലോറി പാഞ്ഞു കയറി കെട്ടിടം തകര്‍ന്നു: രണ്ടു പേര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്: സംഭവം പന്തളം കെഎസ്ആര്‍ടിസിക്ക് സമീപം
0

പന്തളം: ദേശീയ പാതാ നിര്‍മാണത്തിന് മണ്ണും കയറ്റി വന്ന ടോറസ് ലോറി നിയന്ത്രണം വിട്ട് പാഞ്ഞു കയറി ബഹുനിലക്കെട്ടിടം ഭാഗികമായി തകര്‍ന്നു. ഗ്രൗണ്ട് ഫ്‌ളോറിലുണ്ടായിരുന്ന വര്‍ക്ക് ഷോപ്പില്‍ നിന്ന രണ്ടു പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. പണിക്ക് എത്തിച്ച ബൈക്കുകള്‍ തകര്‍ന്നു. കെട്ടിടത്തിന് ബലക്ഷയം നേരിട്ടു.

കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന് സമീപം തോന്നല്ലൂര്‍ കാവില്‍ കൃഷ്ണപിള്ളയുടെ ഉടമസ്ഥതത്തിലുള്ള ബഹുനില കെട്ടിടത്തിലേക്കാണ് ലോറി ഇടിച്ചു കയറിയത്. ഞായറാഴ്ച രാവിലെ 7. 30 ഓടുകൂടിയായിരുന്നു അപകടം. നാഷണല്‍ ഹൈവേ നിര്‍മാണത്തിനുള്ള മണ്ണുമായി പോവുകയായിരുന്ന ടോറസ് റോഡിന് ഇടതുവശത്തേക്കുള്ള കെട്ടിടത്തിലേക്ക് നിയന്ത്രണം വിട്ട് ഇടിച്ചു കയറുകയായിരുന്നു. ഇവിടെ പ്രവര്‍ത്തിച്ചിരുന്ന രശ്മി ടൂവീലര്‍ വര്‍ക്ക് ഷോപ്പ് ഉടമ മങ്ങാരം കുന്നിക്കുഴി കിഴക്കേതില്‍ രമേശനും വാഹനം നന്നാക്കാനായി എത്തിയ പടനിലം സ്വദേശി വിനോദും വര്‍ക്ക് ഷോപ്പില്‍ ഉണ്ടായിരുന്നു. തൊട്ടടുത്ത മുറിയില്‍ ലോറി ഇടിച്ചു കയറിയതോടെ ഇവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കെട്ടിടത്തിന്റെ ഭിത്തി തകര്‍ന്ന് മേല്‍ക്കൂര ഉള്‍പ്പെടെ നീങ്ങി കെട്ടിടത്തിന്റെ എല്ലാ വശത്തും ഭിത്തിയില്‍ ഉടനീളം വിള്ളലും രൂപപ്പെട്ടു .കെട്ടിടം ഉപയോഗശൂന്യമായി. സമീപത്ത് തട്ടുകട ഉണ്ടായിരുന്നെങ്കിലും ഞായറാഴ്ച ആയതിനാല്‍ തുറന്നു പ്രവര്‍ത്തിക്കാതിരുന്നതും തിരക്കില്ലാതിരുന്നതും വന്‍ ദുരന്തം ഒഴിവാക്കി. അപകടത്തില്‍ സമീപത്തുണ്ടായിരുന്ന ബൈക്കുകള്‍ക്കും കേടു സംഭവിച്ചിട്ടുണ്ട്.

Load More Related Articles
Load More By chandni krishna
Load More In KERALAM
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …