
പത്തനംതിട്ട: നാരങ്ങാനത്ത് ദമ്പതികള്‍ തൂങ്ങി മരിച്ച നിലയില്‍. മാടുമേച്ചില്‍ പുത്തന്‍പുരയില്‍ രാജ ദുരൈയുടെ മകന്‍ ബിജു (39) ഭാര്യ സുമ (34) എന്നിവരെയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.ബിജു നാലു വര്‍ഷമായി ക്യാന്‍സറിന് ചികിത്സയിലായിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു കുടുംബം എന്ന് പറയുന്നു. സംസ്‌കാരം പിന്നീട്.
മക്കള്‍:വിഷ്ണു, വൈഷ്ണവി.