ചെന്നെത്തുന്നത്  എവിടെയെങ്കിലുമാകട്ടെ സത്യത്തെ തന്നെ പിന്തുടരുക: ഈ ലോകം ഭീരുക്കൾക്കുള്ളതല്ല, ഓടിയൊളിക്കാൻ നോക്കേണ്ട

4 second read
Comments Off on ചെന്നെത്തുന്നത്  എവിടെയെങ്കിലുമാകട്ടെ സത്യത്തെ തന്നെ പിന്തുടരുക: ഈ ലോകം ഭീരുക്കൾക്കുള്ളതല്ല, ഓടിയൊളിക്കാൻ നോക്കേണ്ട
0

സജീവ് മണക്കാട്ടുപുഴ

“ചെന്നെത്തുന്നത്  എവിടെയെങ്കിലുമാകട്ടെ സത്യത്തെ തന്നെ പിന്തുടരുക. ഭീരുത്വവും കാപട്യവും ദൂരെക്കളയുക. ഈ ലോകം ഭീരുക്കൾക്കുള്ളതല്ല,ഓടിയൊളിക്കാൻ നോക്കേണ്ട…”

( സ്വാമി വിവേകാനന്ദൻ )

ലോകമറിയുന്ന തത്വചിന്തകനും സാമൂഹികപരിഷ്കർത്താവും ഇന്ത്യൻ ദേശീയതയുടെ വക്താവും അഗാധ ജ്ഞാനിയും, സന്യാസിയും യോഗയുടെ പ്രണേതാവും, ലോകത്തിന് ഭാരതത്തിന്റെ അതുല്യ സംഭാവനയുമായ,
വിശേഷണങ്ങൾ അനവധി ചാർത്തിക്കിട്ടിയിട്ടുള്ള മഹാൻ.
ഹിന്ദുമതത്തിനു മാനുഷികതയുടെയും ശാസ്ത്രീയതയുടെയും ആധുനികതയുടെയും പുതിയ മുഖം കൊടുത്ത, ആധുനിക യുഗത്തിന്റെ മുഖമുദ്രകളായ ഭൗതികവാദം, ശാസ്ത്രീയ ഗവേഷണബുദ്ധി, യുക്തിചിന്ത ഇവയ്ക്കെതിരല്ല മതമെന്ന് ലോകത്തിനു കാണിച്ചുകൊടുത്ത സ്വാമി വിവേകാനന്ദൻ…

അദ്ദേഹത്തിന്റെ ജന്മദിനമായ ജനുവരി 12 ദേശീയ യുവജനദിനമായി ആചരിക്കുന്നു.
അദ്ദേഹം 1893 സെപ്റ്റംബർ 11 ന് അമേരിക്കയിലെ ഷിക്കാഗോയിലെ ആർട്ട്‌ ഇൻസ്റ്റിട്യൂട്ടിൽ നടന്ന ലോകമതസമ്മേളനത്തിൽ ചെയ്ത അതിപ്രശസ്തമായ പ്രസംഗത്തിന്റെ തുടക്കം ഇങ്ങനെയായിരുന്നു.

“Sisters and brothers of America……”

1863 ജനുവരി 12 ന് കൽക്കത്തയിൽ ബംഗാളി കയസ്ത കുടുംബത്തിൽ വിശ്വനാഥ ദത്തയുടെയും ഭൂവനേശ്വരീ ദേവിയുടെയും 9 മക്കളിൽ ഒരുവനായി ജനനം,
നരേന്ദ്ര ദത്ത എന്ന് ശരിയായ പേര്,
ചുരുങ്ങി നരേന്ദ്ര എന്നും നരേൻ എന്നും പിന്നീട് പേര് മാറി,
19 ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ലോകം കണ്ട മഹദ് വ്യക്തിത്വങ്ങളിൽ ഒരാൾ,
ഇന്ത്യൻ ദർശനങ്ങളുടെ പ്രയോക്താവ്,
ഹിന്ദുമതത്തിലെ പരിഷ്കരണ പ്രവർത്തനങ്ങളുടെ ഊർജ്ജസ്രോതസ്സ്,
രാമകൃഷ്ണന്റെ ശിഷ്യൻ,
രാമകൃഷ്ണ മഠങ്ങളും, മിഷനും സ്ഥാപിച്ച,
കൽക്കത്ത പ്രസിഡൻസി കോളേജിൽ എൻട്രൻസ് പാസ്സായി വിവിധ വിഷയങ്ങളിൽ ( തത്വശാസ്ത്രം, മതം, ചരിത്രം, സാമൂഹ്യ ശാസ്ത്രം, കല, സാഹിത്യം ) അഗാധമായ അറിവുകൾ നേടിയ,
വേദങ്ങൾ, ഉപനിഷത്തുകൾ, പുരാണങ്ങൾ, ശാസ്ത്രീയ സംഗീതം, പടിഞ്ഞാറൻ തത്വശാസ്ത്രം എന്നിവയിൽ മഹാജ്ഞാനിയായ,
അപാരമായ ഓർമശക്തിയും അതിവേഗ വായനാശേഷിയും കൈമുതലായുണ്ടായിരുന്ന,
ദൈവസേവ എന്നാൽ മാനവസേവയാണെന്ന് തിരിച്ചറിഞ്ഞു പ്രവർത്തിച്ച,
രാജ്യത്തിനകത്തും അനേകം വിദേശ രാജ്യങ്ങളിലും നൂറുകണക്കിന് പ്രസംഗങ്ങളും ക്ലാസുകളും നടത്തിയ,
സ്വാമി വിവേകനന്ദന്റെ ജന്മദിനമാണിന്ന്……
അദ്ദേഹത്തിനോടുള്ള ആദരവിന്റെ ഭാഗമായി എല്ലാവർഷവും ഈദിനം ദേശീയ യുവജന ദിനമായി ആചരിച്ചുവരികയാണ്,
1984 ലാണ് ഈ ദിവസം ഇത്തരത്തിൽ ആചരിക്കാൻ ഇന്ത്യാ ഗവണ്മെന്റ് തീരുമാനിച്ചത്,
1985 മുതൽ ആചരിച്ചുതുടങ്ങി,
സ്വാമിജിയുടെ തത്വചിന്തകളും മഹത്തായ ആശയങ്ങളും ആ ജീവിതത്തിന്റെ സന്ദേശങ്ങളുമെല്ലാം ഭാരത യുവതക്ക് വലിയ പ്രചോദനമാകുമെന്ന കണ്ടെത്തലാണ് ഇങ്ങനെയൊരു ദിനാചരണത്തിന് നിദാനം,
രാജ്യത്തെ സ്കൂളുകളിലും കോളേജുകളിലുമൊക്കെ വിവിധ പരിപാടികളോടെ ആഘോഷിക്കപ്പെടുന്നു,

അന്നത്തെ സർവമത സമ്മേളനത്തിൽ വിഖ്യാത പ്രസംഗം കേട്ടുകഴിഞ്ഞപ്പോൾ മതപാർലമെന്റിന്റെ അധ്യക്ഷൻ പറഞ്ഞ വാക്കുകൾ ഇങ്ങനെ ആയിരുന്നു…..
” മതങ്ങളുടെ മാതാവായ ഇന്ത്യയെ പ്രതിനിധീകരിച്ചു വന്ന സ്വാമി വിവേകനന്ദൻ എന്ന ഈ ഓറഞ്ച്നിറ വസ്ത്രധാരിയായ സന്യാസി, ശ്രോതാക്കളിൽ അത്ഭുതകരമായ സ്വാധീനമാണ് ചെലുത്തിയത്….. ”
റിപ്പോർട്ട്‌ ചെയ്യാനെത്തിയ മാധ്യമസാമൂഹം ഒന്നടങ്കം അഭിപ്രായപ്പെട്ടു….
‘ഇന്ത്യയിൽ നിന്നുള്ള സൈക്ളോണിക് മോങ്ക് ‘

ഈശ്വരനെ കാണാൻ സാധിക്കുമോ?, എങ്ങനെയാണത്‌ സാധിക്കുക?, ജീവിതത്തിന്റെ അർത്ഥമെന്താണ്‌? മുതലായ പ്രപഞ്ചത്തിനേയും ഈശ്വരനെയും കുറിച്ചുള്ള നിരവധി ചോദ്യങ്ങൾ നിറഞ്ഞതായിരുന്നു നരേന്ദ്രന്റെ മനസ്‌. വളരെയധികം സന്യാസിമാരെയും മറ്റും നരേന്ദ്രൻ കണ്ടെങ്കിലും ആർക്കും നരേന്ദ്രനെ തൃപ്തിപ്പെടുത്താൻ സാധിച്ചില്ല. അക്കാലത്ത്‌ തന്റെ ഇംഗ്ലീഷ്‌ അദ്ധ്യാപകനായിരുന്ന പ്രൊ. ഹേസ്റ്റിയിൽ നിന്നായിരുന്നു നരേന്ദ്രൻ ദക്ഷിണേശ്വരത്ത്‌ താമസിച്ചിരുന്ന ശ്രീരാമകൃഷ്ണ പരമഹംസനെ കുറിച്ച്‌ അറിഞ്ഞത്‌. 1881-ൽ നരേന്ദ്രന്റെ അയൽവാസിയായ സുരേന്ദ്രനാഥ മിത്രയുടെ വീട്ടിൽ ശ്രീരാമകൃഷ്ണൻ വന്നിരുന്നു. മിത്ര പറഞ്ഞതനുസരിച്ച്‌ അവിടെയെത്തിയ നരേന്ദ്രൻ ശ്രീരാമകൃഷ്ണനു വേണ്ടി ഒരു കീർത്തനം ആലപിച്ചു. സംപ്രീതനായ ശ്രീരാമകൃഷ്ണൻ നരേന്ദ്രനെ ദക്ഷിണേശ്വരത്തേക്ക്‌ ക്ഷണിച്ചിട്ടാണ്‌ മടങ്ങിയത്‌.ഏതാനും ദിവസങ്ങൾക്കകം ചില സുഹൃത്തുക്കളുമായി ശ്രീരാമകൃഷ്ണസന്നിധിയിലെത്തിയ നരേന്ദ്രനെ പ്രതീക്ഷിച്ചിരുന്നവനെ പോലെ ശ്രീരാമകൃഷ്ണൻ സ്വീകരിച്ചു. കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹത്തിന്റെ ഭാവി നിർണ്ണയിച്ചതായിരുന്നു ഈ സമാഗമം.1894-ൽ സ്വാമിജി ന്യൂയോർക്കിൽ വേദാന്ത സൊസൈറ്റി സ്ഥാപിച്ചു. പിന്നീട്‌ ഇംഗ്ലണ്ടിലും അമേരിക്കയിലും ആയി അനേകം പ്രസംഗങ്ങൾ നടത്തി. 1895ൽ വിവേകാനന്ദൻ ഫ്രാൻസ് വഴി ഇംഗ്ലണ്ടിലേക്കു പോയി. ലണ്ടനിൽ മിസ് മുള്ളറും മിസ്റ്റർ സ്റ്റർഡിയും അദ്ദേഹത്തെ സ്വീകരിച്ചു. രണ്ടുമാസത്തെ ഇംഗ്ലണ്ട് പര്യടനശേഷം സ്വാമിജി വീണ്ടും ന്യൂയോർക്കിലേക്കു പോയി.വിവേകാനന്ദന് തന്റെ ഗുരുവായ രാമകൃഷ്ണനിൽ നിന്നും ലഭിച്ച പ്രധാന ഉപദേശങ്ങളിലൊന്നാണ് ‘ജീവനാണ് ശിവൻ’ (ഓരോ വ്യക്തിയിലും ദൈവത്വമുണ്ട്). ഇതേ തുടർന്ന് അദ്ദേഹം ദരിദ്രനാരായണ സേവ എന്ന കർമ്മപദ്ധതിക്ക് രൂപം നൽകി.
അദ്ദേഹം വേദാന്തതത്വങ്ങളെ ഇങ്ങനെ സംഗ്രഹിക്കുന്നു …
ഓരോ ആത്മാവും ലീനമായി ദൈവികമാണ്,
എഴുന്നേൽക്കൂ, പ്രവർത്തിക്കു, ലക്ഷ്യം നേടും വരെ യത്നിക്കൂ,
വിദ്യാഭ്യാസത്തിലൂടെ മനുഷ്യനിലെ പൂർ‌ണ്ണതയെ വെളിപ്പെടുത്തുകയാണ്,
മതത്തിലൂടെ മനുഷ്യനിലെ ദൈവികതയെ വെളിപ്പെടുത്തുകയാണ്,
മാനവസേവയാണ് യഥാർത്ഥ മാധവസേവ,
1901 ലെ മത പാർലമെന്റിലും പങ്കെടുക്കാൻ ആഗ്രഹിച്ചുവെങ്കിലും അദ്ദേഹത്തിന് സാധിച്ചില്ല, കാരണം
ആസ്ത്മ, പ്രമേഹം തുടങ്ങിയ അസുഖങ്ങളായിരുന്നു,
എത്രയോ അധികം സംഭാവനകൾ ലോകത്തിന് സമ്മാനിക്കാൻ കഴിയുമായിരുന്ന വിവേകാനന്ദ സ്വാമി വെറും 39 വർഷം മാത്രമാണ് ജീവിച്ചത്,
1902 ജൂലൈ 4 ന് 39 ആം വയസ്സിലാണ് അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്, അന്ന് രാവിലെ നേരത്തെ ഉണർന്നു,
ബെലൂർ മഠത്തിലേക്കു പോയി,3 മണിക്കൂർ ധ്യാനത്തിലിരുന്നു,
തുടർന്ന് കിട്ടികൾക്ക് വേദ പാഠ ക്ലാസുകൾ എടുത്തു,
യോഗാ മുറകളുടെ ശാസ്ത്രം പറഞ്ഞുകൊടുത്തു,
തുടർന്ന് രാമകൃഷ്ണ മഠത്തിൽ വേദപഠന കോളേജ് സ്ഥാപിക്കുന്നതിനെ പറ്റി ചർച്ച,
വൈകുന്നേരം 7 ന് സ്വന്തം മുറിയിലേക്ക് പോയി,
ആരും ശല്യം ചെയ്യരുതെന്ന് നിർദേശിച്ചു,
09.20 ന് ധ്യാനത്തിലിരുന്ന് മഹാസമാധിയിലേക്ക്,
ഗംഗാ തീരത്ത് ആ ധന്യജീവിതം അന്ത്യവിശ്രമത്തിലേക്ക് കടന്നു.

” ഉണർന്നെണീൽക്കുക,, ലക്ഷ്യത്തിൽ എത്തുംവരെ പ്രവർത്തിക്കുക….. ”
എന്ന് ആഹ്വാനം ചെയ്ത് ഭാരതത്തിലെ യുവമനസ്സുകളെ ആവേശം കൊള്ളിച്ച സ്വാമി വിവേകാനന്ദന്റെ ജീവിതം എന്നും പാഠപുസ്തകമായി തീർന്നിടട്ടെ എന്നാശംസിക്കുന്നു.
അദ്ദേഹം ആഹ്വാനം ചെയ്തതുപോലെ, എവിടെയായിരുന്നാലും സത്യത്തെ പിന്തുടരാനും, ഭീരുത്വവും കാപട്യവും ഉപേക്ഷിച്ച് ധീരന്മാരായി ജീവിക്കാനും നമുക്ക് സാധിക്കണം.

Load More Related Articles
Load More By chandni krishna
Load More In NEWS PLUS
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …