ആകാശവാണി പത്തനംതിട്ട: പത്തനംതിട്ടയുടെ സ്വന്തം എഫ്. എം. റേഡിയോ സ്‌റ്റേഷന്‍ ഉദ്ഘാടനം 28 ന്

2 second read
Comments Off on ആകാശവാണി പത്തനംതിട്ട: പത്തനംതിട്ടയുടെ സ്വന്തം എഫ്. എം. റേഡിയോ സ്‌റ്റേഷന്‍ ഉദ്ഘാടനം 28 ന്
0

പത്തനംതിട്ട: ജില്ലയുടെ അഭിമാന പദ്ധതിയായ എഫ് എം റേഡിയോ സേ്റ്റഷന്റെ ഉദ്ഘാടനം 28 ന് 11 മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കുമെന്ന് ആന്റോ ആന്റണി എം. പി അറിയിച്ചു. ഇന്ത്യയിലെ 91 എഫ് എം സേ്റ്റഷനുകളുടെ ഉദ്ഘാടനമാണ് അന്നേദിവസം നിര്‍വഹിക്കപ്പെടുന്നത്.

ഇതില്‍ കേരളത്തില്‍ നിന്നും പത്തനംതിട്ട, കായംകുളം എന്നീ എഫ് എം സേ്റ്റഷനുകള്‍ മാത്രമാണുള്ളത്. 2021 ഒകേ്ടാബറില്‍ ഇന്ത്യയിലെ ദൂരദര്‍ശന്റെ എല്ലാ റിലെ സെന്ററുകളും (അനലോഗ് ട്രാന്‍സ്മിറ്റര്‍) നിര്‍ത്തുവാന്‍ കേന്ദ്ര ഗവണ്മെന്റ് തീരുമാനമെടുത്തിരുന്നു. ഇതേതുടര്‍ന്ന് എം.പി എന്ന നിലയില്‍ പുതിയ എഫ് എം സേ്റ്റഷന്‍ ആയി പത്തനംതിട്ട എഫ് എം സേ്റ്റഷന്‍ അനുവദിക്കണമെന്ന് കേന്ദ്ര വര്‍ത്താവിതരണ മന്ത്രാലയത്തില്‍ നടത്തിയ സമ്മര്‍ദ്ദം കൊണ്ട് പുതിയ എഫ് എം സേ്റ്റഷന്‍ പത്തനംതിട്ടക്ക് അനുവദിക്കാന്‍ തീരുമാനമെടുക്കുകയാണ് ഉണ്ടായതെന്ന് എം.പി പറഞ്ഞു.

റേഡിയോ നിലയത്തിലെ കെട്ടിടത്തിന്റെ പുനരുദ്ധാരണം, എഫ് എം ഫ്രീക്വന്‍സി അനുവദിക്കല്‍, ട്രാന്‍സ്മിറ്ററുകള്‍ എത്തിക്കല്‍, ഇലക്ര്ടിക്കല്‍ ജോലികള്‍ പൂര്‍ത്തീകരിച്ച് വൈദ്യുതി കണക്ഷന്‍ ലഭിക്കല്‍ വരെയുള്ള കാര്യങ്ങളില്‍ പൂര്‍ണ്ണമായും ഇടപെടുകയും ഇപ്പോള്‍ റേഡിയോ നിലയം ഉദ്ഘാ ടനത്തിന് സജ്ജമായിരിക്കുകയുമാണ്. എഫ് എം ഫ്രീക്വന്‍സി അനുവദിക്കുന്ന കാര്യത്തിലും, ട്രാന്‍സ്മിറ്ററുകള്‍ ലഭിക്കുന്ന കാര്യത്തിലും കാലതാമസം നേരിട്ടപ്പോള്‍ കേന്ദ്ര വര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് താക്കൂറിനെ നേരില്‍ കണ്ട് നിവേദനം നല്‍കുകയും ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ റേഡിയോ നിലയം സന്ദര്‍ശിച്ചു നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിരുന്നു. 101.0 എം.എച്ച്.ഇസഡ് ഫ്രീക്വന്‍സിയിലാണ് പ്രക്ഷേപണം നടത്തുന്നത്. പ്രക്ഷേപണം നടത്തുന്നതിന്റെ പ്രസരണശേഷി 100 വാട്ട്‌സ് ആണ്. പുലര്‍ച്ചെ 5.30 മുതല്‍ രാത്രി 11.05 വരെയാണ് പ്രോഗ്രാമുകള്‍ പ്രക്ഷേപണം ചെയ്യുന്നത്. തിരുവനന്തപുരം ആകാശവാണിയില്‍ നിന്നും ലഭിക്കുന്ന പ്രോഗ്രാമുകളാണ് പത്തനംതിട്ടയില്‍ നിന്നും പ്രക്ഷേപണം ചെയ്യുന്നത്.

എഫ്. എം റേഡിയോ സേ്റ്റഷന്‍ നേരത്തെ തന്നെ ഉദ്ഘാടനത്തിന് സജ്ജമായതായിരുന്നു. എന്നാല്‍ ഇന്ത്യയിലെ 91 സേ്റ്റഷനുകളും ഒരുമിച്ചു ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുന്നതിനാലാണ് ഇത്രയും കാലതാമസം എടുത്തത്. ജില്ലയിലെ ജനപ്രതിനിധികളുടെ സാന്നിധ്യത്തിലാണ് പ്രധാനമന്ത്രി റേഡിയോ സേ്റ്റഷന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയെന്നും എം. പി പറഞ്ഞു.

 

 

 

 

Load More Related Articles
Load More By chandni krishna
Load More In LOCAL
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …