ഉയരത്തില്‍ നിന്നുള്ള ചാട്ടം പിഴച്ചു: യുവാവ് വന്ന് വീണ് നീന്തല്‍ക്കുളത്തിലുണ്ടായിരുന്ന വയോധികന്‍ മരിച്ചു

0 second read
Comments Off on ഉയരത്തില്‍ നിന്നുള്ള ചാട്ടം പിഴച്ചു: യുവാവ് വന്ന് വീണ് നീന്തല്‍ക്കുളത്തിലുണ്ടായിരുന്ന വയോധികന്‍ മരിച്ചു
0

മുംബൈ: നീന്തല്‍ക്കുളത്തിലേക്ക് ഉയരത്തില്‍ നിന്ന് ചാടിയ യുവാവ് ദേഹത്ത് വീണ് എഴുപത്തി രണ്ടുകാരന് ദാരുണാന്ത്യം. നീന്തുന്നതിനിടെ വിഷ്ണു സാവന്തിന്റെ ദേഹത്തേയ്ക്ക് ആണ് മുകളില്‍ നിന്ന് യുവാവ് വീണത്. നീന്തല്‍ക്കുളം ലക്ഷ്യമാക്കി ചാടിയ ഇരുപതുകാരന്‍ അബദ്ധത്തില്‍ വയോധികന്റെ ദേഹത്ത് വീഴുകയായിരുന്നു.

മുംബൈയില്‍ ഞായറാഴ്ച വൈകിട്ട് ഓസോണ്‍ നീന്തല്‍ക്കുളത്തിലാണ് സംഭവം.കഴുത്തിലും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും പരുക്കേറ്റാണ് വിഷ്ണു സാവന്ത് മരിച്ചത്. സാവന്തിന്റെ ഭാര്യയുടെ പരാതിയില്‍ യുവാവിനെതിരെ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

 

ഫോട്ടോ: ജസ്റ്റ് ഡയല്‍

Load More Related Articles
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …