അരിക്കൊമ്പനെ എത്തിക്കുക പത്തനംതിട്ട ജില്ലയിലേക്കോ? സാധ്യത തളളാതെ വനംമന്ത്രി ശശീന്ദ്രന്‍

0 second read
Comments Off on അരിക്കൊമ്പനെ എത്തിക്കുക പത്തനംതിട്ട ജില്ലയിലേക്കോ? സാധ്യത തളളാതെ വനംമന്ത്രി ശശീന്ദ്രന്‍
0

പത്തനംതിട്ട: അരീക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം പൂര്‍ണമായില്ലെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രന്‍. ഗസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നലെ തുടങ്ങിയ ദൗത്യത്തില്‍ ആദ്യഘട്ടത്തില്‍ ഫലം കാണാനായില്ല. ഇന്ന് നിശ്ചയദാര്‍ഡ്യത്തോടെ നീങ്ങിയതിന്റെ ഫലമായി മയക്കുവെടി വയ്ക്കാന്‍ കഴിഞ്ഞു.

പ്രതികൂലമായ സാഹചര്യത്തിലാണ് ദൗത്യസംഘമുളളത്. അത് നിസാരമായി കാണുന്ന രീതിയാണ് ചില കേന്ദ്രങ്ങളില്‍ നിന്നുണ്ടായതെന്നത് വളരെ ദൗര്‍ഭാഗ്യകരമാണ്. വന്യമൃഗത്തെ വളര്‍ത്തു മൃഗം പോലെ കൈകാര്യം ചെയ്യാന്‍ കഴിയില്ല. ധീരമായ നടപടിയാണ് വനംഉദ്യോഗസ്ഥരും വെറ്റിനറി സര്‍ജന്‍ അരുണ്‍ സക്കറിയയും നിര്‍വഹിക്കുന്നത്. ഏക%ക്ഷീയമായി നിലപാടെടുക്കാന്‍ കഴിയില്ല. വന്യമൃഗങ്ങളെ സ്‌നേഹിക്കുന്നവരുടെയും സ്വജീവികളുകെ ആക്രമണം നേരിടുന്നവരുടെയും അഭിപ്രായം മാനിക്കും. വനവും വന്യജീവികളെയും സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണ്. വനംവകുപ്പിന്റെ ശ്രമം മനേകാ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ തെറ്റദ്ധരിച്ച പശ്ചാത്തലത്തിലാണ് മാധ്യമങ്ങളെ കാണുന്നതെന്നും മന്ത്രി പറഞ്ഞു. കോടതി തീവ്രനിലപാടിനെ പിന്തുണച്ചത് ദൗര്‍ഭാഗ്യകരമാണ്. വീഡിയോ എടുക്കാനും ഷെയര്‍ ചെയ്യാനും പാടില്ലെന്നാണ് കോടതി നിര്‍ദേശം.

പിടികൂടുന്ന ആനയെ എങ്ങോട്ടു കൊണ്ടു പോകും എന്ന് കോടതി വിധി നിലനില്‍ക്കുന്നതിനാല്‍ പറയാന്‍ കഴിയില്ല. ചിന്നക്കനാലിലും പറമ്പിക്കുളത്തുമല്ല. ഇടുക്കി ജില്ലയിലേക്കുമില്ല. പത്തനംതിട്ട ജില്ലയിലോ ഗവിയിലോ ആകുമോയെന്ന് പറയാനും കഴിയില്ല. എവിടെ കൊണ്ടു പോയാലും അത് വനംവകുപ്പിന്റെ പൂര്‍ണ നിയന്ത്രണത്തിലുള്ള സ്ഥലമാകും. ദൗത്യം ഇന്ന് തന്നെ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതിക്ഷയെന്നും മന്ത്രി പറഞ്ഞു.

Load More Related Articles
Load More By chandni krishna
Load More In SPECIAL
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …