കെഎസ്ഇബി ജീവനക്കാരെ മര്‍ദിച്ച കേസ്: പതിനെട്ടാമത്തെ അടവുമായി പ്രതി അജി ഫിലിപ്പ്: പത്തൊമ്പതാമത്തെ അടവെടുത്ത് പൊലീസും: മജിസ്‌ട്രേറ്റ് ആശുപത്രിയിലെത്തി റിമാന്‍ഡ് ചെയ്തു: ഇനി മുന്‍കൂര്‍ ജാമ്യമില്ല

0 second read
Comments Off on കെഎസ്ഇബി ജീവനക്കാരെ മര്‍ദിച്ച കേസ്: പതിനെട്ടാമത്തെ അടവുമായി പ്രതി അജി ഫിലിപ്പ്: പത്തൊമ്പതാമത്തെ അടവെടുത്ത് പൊലീസും: മജിസ്‌ട്രേറ്റ് ആശുപത്രിയിലെത്തി റിമാന്‍ഡ് ചെയ്തു: ഇനി മുന്‍കൂര്‍ ജാമ്യമില്ല
0

അടൂര്‍: കെഎസ്ഇബി ജീവനക്കാരുടെ ഡ്യൂട്ടി തടസപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്ത കേസിലെ പ്രതി ഏഴംകുളം തോണ്ടലില്‍ ഗ്രേസ് വില്ലയില്‍ അജി ഫിലിപ്പിനെ കോടതി റിമാന്‍ഡ് ചെയ്തു. അറസ്‌റ്റൊഴിവാക്കാനും മുന്‍കൂര്‍ ജാമ്യം കിട്ടാന്‍ സമയം നേടാനുമായി നെഞ്ചു വേദന പറഞ്ഞ് സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസിയുവില്‍ കഴിയുന്ന അജിയെ അവിടെയെത്തിയാണ് മജിസ്‌ട്രേറ്റ് റിമാന്‍ഡ് ചെയ്തത്. ഇതോടെ മുന്‍കൂര്‍ ജാമ്യം നേടാനുള്ള ശ്രമങ്ങള്‍ അവസാനിച്ചു. ഇനി കോടതിയില്‍ നിന്ന് സ്വാഭാവിക ജാമ്യം നേടണം.

ഇല്ലാത്ത നെഞ്ചുവേദന അഭിനയിച്ച് മുന്‍കൂര്‍ ജാമ്യം തരപ്പെടുത്താനുള്ള നീക്കത്തിന് തടയിട്ടത് അടൂര്‍ ഡിവൈ.എസ്പി ആര്‍. ജയരാജിന്റെ നടപടിയാണ്.
വൈദ്യുതി തകരാര്‍ പരിഹരിക്കാനെത്തിയ കെഎസ്ഇബി ജീവനക്കാരെ മര്‍ദിച്ച കേസിലെ പ്രതി ജയിലില്‍ പോകുന്നത് ഒഴിവാക്കാന്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നുവെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.
ഇല്ലാത്ത നെഞ്ചു വേദന അഭിനയിച്ച് മൗണ്ട് സിയോണ്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിഞ്ഞ അജി ഫിലിപ്പ് അവിടെ നിന്ന് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുകയായിരുന്നു. മുന്‍പ് ബിഎസഎന്‍എല്‍ കേബിള്‍ മോഷണം, സര്‍ക്കാര്‍ ഭൂമിയിലെ മരം മുറിച്ചു കടത്തല്‍ കേസുകളില്‍ പ്രതിയായിരുന്ന അജിക്ക് അന്ന് മുന്‍കൂര്‍ ജാമ്യം നേടാന്‍ ആവശ്യത്തിന് സമയം അടൂര്‍ ഡിവൈ.എസ്പിയായിരുന്ന ബിനുവും എസ്എച്ചഓ ആയിരുന്ന പ്രജീഷും നല്‍കിയിരുന്നു. സിപിഎമ്മിന്റെ ജില്ലാ നേതാവിന്റെയും ഏരിയാ നേതാവിന്റെയും സമ്മര്‍ദമായിരുന്നു ഇതിന് കാരണം. സുപ്രീം കോടതി വരെ അജി പോയെങ്കിലും ജാമ്യം കിട്ടിയില്ല. പിന്നീട് പിടികിട്ടാപ്പുള്ളിയെപ്പോലെ ഓടിച്ചിട്ട് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇക്കുറിയും ഇതേ രീതിയില്‍ സിപിഎം സമ്മര്‍ദം ചെലുത്താന്‍ നോക്കിയെങ്കിലും ഡിവൈ.എസ്പിയുടെ അടുത്ത് ചെലവായില്ല. ഏഴംകുളം സെക്ഷന്‍ ഓഫീസിലെ സബ് എന്‍ജിനീയര്‍ ബിയാന്തോസ് നാഥ് മേനോന്‍, ലൈന്‍മാന്‍ രാമചന്ദ്രന്‍ എന്നിവരെ ചൊവ്വാഴ്ച രാത്രി ഒമ്പതു മണിയോടെയാണ് അജി മര്‍ദിച്ചത്. വൈദ്യുതി മുടങ്ങിയത് പരിശോധിക്കാന്‍ പറക്കോട് എന്‍ എസ് യു പി എസ് സ്‌കൂളിന് സമീപം ജോലി ചെയ്യുമ്പോഴാണ് അജി എത്തിയത്. അജി ഫിലിപ്പ് നടത്തുന്ന കേബിള്‍ നെറ്റ് വര്‍ക്കിലെ കേബിള്‍ പോസ്റ്റില്‍ നിന്ന് അഴിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ടതിലുള്ള വിരോധം നിമിത്തമാണ് ഇവരെ ഉപദ്രവിച്ചത് എന്ന് പറയുന്നു. ഇരുവരും അടൂര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സ തേടി. പൊലീസില്‍ വിവരം അറിയിച്ചെങ്കിലും സിപിഎം ജില്ലാ നേതാവിന്റെ നിര്‍ദേശ പ്രകാരം എസ്എച്ച്ഓ അടക്കമുള്ളവര്‍ കേസെടുക്കാനോ മൊഴിയെടുക്കാനോ കൂട്ടാക്കിയില്ല.

സിപിഎം ഏരിയാ നേതാവ് അടക്കമുള്ളവര്‍ അജിക്ക് വേണ്ടി സ്വാധീനം ചെലുത്തി. കെഎസ്ഇബിയിലെ സിപിഎം യൂണിയനില്‍പ്പെട്ടയാള്‍ക്കാണ് മര്‍ദനമേറ്റത് എന്നിരുന്നിട്ടു കൂടി ഇവര്‍ അജിക്കൊപ്പമാണ് നില കൊണ്ടത്. നീതി ലഭിക്കാതെ വന്നപ്പോള്‍ കെഎസ്ഇബി അധികൃതര്‍ ഡിവൈ.എസ്.പി ആര്‍. ജയരാജിനെ ബന്ധപ്പെട്ടു. നടപടിയുണ്ടായില്ലെങ്കില്‍ കെഎസ്ഇബി ജീവനക്കാര്‍ പൊലീസ് സ്‌റ്റേഷന്‍ ഉപരോധിക്കുമെന്നും അറിയിച്ചു. തുടര്‍ന്നാണ് അജിക്കെതിരേ ജാമ്യമില്ലാ വകുപ്പിട്ട് കേസെടുത്തത്. അജിക്ക് മര്‍ദനമേറ്റുവെന്ന് പരാതിയുണ്ടെങ്കില്‍ അയാളുടെ മൊഴി വാങ്ങി കെഎസ്ഇബി ജീവനക്കാര്‍ക്കെതിരേയും കേസെടുക്കാന്‍ നിര്‍ദേശിച്ചു. സര്‍ക്കാര്‍ ജീവനക്കാരെ മര്‍ദിച്ച കേസിലെ പ്രതി ആശുപത്രിയില്‍ ഉണ്ടെന്ന് അറിഞ്ഞതിനാല്‍ അവിടെ കാവല്‍ ഇടാനും ആശുപത്രി വിടുന്ന മുറയ്ക്ക് അറസ്റ്റ് ചെയ്യാനും ഡിവൈ.എസ്പി നിര്‍ദേശിച്ചിരുന്നു.

ആശുപത്രിയില്‍ വന്ന് പൊലീസ് അറസ്റ്റ് ചെയ്യുമെന്ന് ഭയന്നാണ് ഇയാള്‍ നെഞ്ചു വേദന അഭിനയിച്ച് ഐസിയുവിലേക്ക് മാറിയത്. കാര്യമായ കുഴപ്പങ്ങള്‍ക്ക് ഇയാള്‍ക്ക് ഇല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. എന്നിരുന്നാലും റിസ്‌ക് എടുക്കണ്ടെന്ന് കരുതിയാണ് മജിസ്‌ട്രേറ്റിനെ ഐസിയുവില്‍ എത്തിച്ച് റിമാന്‍ഡ് ചെയ്തത്. നെഞ്ചുവേദന കലശലായി ഐസിയുവില്‍ കിടക്കുന്ന രോഗി രാവിലെ മുതല്‍ വാട്‌സാപ്പ് സന്ദേശങ്ങള്‍ സുഹൃത്തുക്കള്‍ക്കും ഗ്രൂപ്പുകളിലും അയയ്ക്കുന്നുണ്ടെന്ന കാര്യവും പൊലീസിന്റെ ശ്രദ്ധയിലുണ്ട്. മുന്‍കൂര്‍ ജാമ്യത്തിനുളള വഴി അടഞ്ഞതോടെ സ്വാഭാവിക ജാമ്യം എടുക്കേണ്ടി വരും. അതിന് കഴിയാതെ വന്നാല്‍ ജയിലിലേക്ക് മാറ്റും.

Load More Related Articles
Load More By chandni krishna
Load More In CRIME
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …