ചെന്നിത്തലയ്‌ക്കൊപ്പം ഉമ്മന്‍ ചാണ്ടിക്കെതിരേയും ഇടതു സര്‍ക്കാരിന് വേണ്ടി യുഡിഎഫിനെതിരേയും സോളാര്‍ കേസ് വിനിയോഗിച്ചു: തെളിവുകള്‍ കൈക്കലാക്കി പൊലീസ് ഉന്നതരെ വരുതിയിലാക്കി: റിട്ട. ഡിവൈ.എസ്പി കെ. ഹരികൃഷ്ണന്‍ കടന്നു പോകുന്നത് വിവാദ നായകനായി

0 second read
Comments Off on ചെന്നിത്തലയ്‌ക്കൊപ്പം ഉമ്മന്‍ ചാണ്ടിക്കെതിരേയും ഇടതു സര്‍ക്കാരിന് വേണ്ടി യുഡിഎഫിനെതിരേയും സോളാര്‍ കേസ് വിനിയോഗിച്ചു: തെളിവുകള്‍ കൈക്കലാക്കി പൊലീസ് ഉന്നതരെ വരുതിയിലാക്കി: റിട്ട. ഡിവൈ.എസ്പി കെ. ഹരികൃഷ്ണന്‍ കടന്നു പോകുന്നത് വിവാദ നായകനായി
0

ആലപ്പുഴ: ശനിയാഴ്ച രാവിലെ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയ റിട്ട. ഡിവൈ.എസ്പി ഹരികൃഷ്ണന്‍ പലപ്പോഴും വിവാദ നായകനായിരുന്നുവെങ്കിലും കേരളാ പൊലീസിലെ സമര്‍ഥരായ ഉദ്യോഗസ്ഥരില്‍ ഒരാളായിരുന്നു. ഒരു വശത്തു കൂടി അനധികൃത സമ്പാദ്യത്തിന് പേരുദോഷം കേട്ടപ്പോള്‍ മറുവശത്തു കൂടി കേസന്വേഷണത്തില്‍ മികവു കാട്ടി. സോളാര്‍ കേസില്‍ സമ്പാദിച്ച തെളിവുകള്‍ ഇത്രയും സമര്‍ഥമായി ഉപയോഗിച്ച മറ്റൊരു ഉദ്യോഗസ്ഥനില്ല.

വിവാദമായ സോളാര്‍ കേസ് അന്വേഷിച്ച അഞ്ചു ഡിവൈ.എസ്പിമാരില്‍ ഒരാളായിരുന്നു ഹരികൃഷ്ണന്‍. അന്ന് പെരുമ്പാവൂര്‍ ഡിവൈ.എസ്പിയായിരുന്നു. ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയുടെ മണ്ഡലത്തില്‍പ്പെട്ടയാളായിരുന്നു ഹരികൃഷ്ണന്‍. അതു കൊണ്ടു തന്നെ ചെന്നിത്തലയുടെ വിശ്വസ്തനും. പാറമടകളുടെയും തടിക്കച്ചവടത്തിന്റെയും നാടായ പെരുമ്പാവൂര്‍ ഒരു ഡിവൈ.എസ്പിയെ സംബന്ധിച്ചിടത്തോളം അക്ഷയഖനിയായിരുന്നു. ഇവിടെയുള്ള ക്വാറി ഉടമകളില്‍ നിന്ന് കോടികള്‍ ഹരികൃഷ്ണന്‍ സമ്പാദിച്ചുവെന്ന ആരോപണമാണ് പിന്നീട് വിജിലന്‍സ് കേസായത്.

സോളാര്‍ കേസിലെ പ്രതി സരിതയുടെ കൈവശം നിന്ന് കിട്ടാവുന്ന തെളിവുകളെല്ലാം ഹരികൃഷ്ണന്‍ കൈക്കലാക്കി. ഇതില്‍ കേരളാ പൊലീസില്‍ ഇപ്പോള്‍ ഡിജിപി, എഡിജിപി റാങ്കിലുളള ചില ഉേദ്യാഗസ്ഥരുടെയും രാഷ്ട്രീയ പ്രമുഖരുടെയും കാള്‍ റെക്കോഡ്, വോയിസ് റെക്കോഡ്, വീഡിയോകള്‍ എല്ലം ഇദ്ദേഹത്തിന്റെ കൈവശം ഉണ്ടായിരുന്നു. സോളാര്‍ കേസില്‍ ചെന്നിത്തലയ്‌ക്കൊപ്പവും പിന്നീട് എല്‍ഡിഎഫ് സര്‍ക്കാരിനൊപ്പവും നിന്നയാളാണ് ഹരികൃഷ്ണന്‍. ഭരണം മാറി സോളാര്‍ കേസ് എല്‍ഡിഎഫ് രാഷ്ട്രീയമായി വിനിയോഗിക്കാന്‍ തീരുമാനിച്ചപ്പോള്‍ ഹരികൃഷ്ണനെ കുടുക്കാനുള്ള ശ്രമം ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായപ്പോള്‍ സ്വന്തം നിലനില്‍പ്പിന് വണ്ടി സരിതയില്‍ നിന്ന് നേരത്തേ ശേഖരിച്ചിരുന്ന തെളിവുകള്‍ കാട്ടി അവരെ വിരട്ടി. ഇതോടെ മേലാളന്മാര്‍ പിന്മാറിയെങ്കിലും അണ്ടര്‍ ഗ്രൗണ്ട് പണി നടത്തി. അങ്ങനെയാണ് അനധികൃത സ്വത്തുസമ്പാദനത്തിന് ഹരികൃഷ്ണനെതിരേ കേസുകള്‍ വന്നത്. വിജിലന്‍സ് അന്വേഷണത്തിന്റെ പേരില്‍ ഹരികൃഷ്ണനെ നന്നായി പീഡിപ്പിച്ചു. മക്കള്‍ പഠിക്കുന്ന കോളജുകളിലെ ഫീസ് രജിസ്റ്റര്‍ പരിശോധിക്കുന്നതില്‍ വരെ അന്വേഷണമെത്തിയിരുന്നു. വിജിലന്‍സ് അന്വേഷണം പെന്‍ഷന്‍ കിട്ടുന്നതിന് പോലും തടസമായി. അനധികൃത സ്വത്തു സമ്പാദനത്തിന്റെ പേരില്‍ നിരവധി ആരോപണങ്ങള്‍ പ്രചരിക്കുന്നുണ്ട്. കോടികള്‍ വില മതിക്കുന്ന മൂന്നു വീടുകള്‍ സ്വന്തമായുണ്ടെന്ന് പറയുന്നു. നിര്‍മാണത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കള്‍ മുഴുവന്‍ ക്വാറി മാഫിയകളില്‍ നിന്നും കൈപ്പറ്റിയെന്നും ആരോപണമുണ്ട്. അന്വേഷണത്തിന്റെ പേരില്‍ വിജിലന്‍സ് നിരന്തരം കയറിയിറങ്ങുകയും ചെയ്തു. സോളാര്‍ കേസില്‍ താന്‍ സഹായിച്ചവരൊന്നും പിന്നീട് തന്നെ സഹായിക്കാനുണ്ടായില്ലെന്ന തിരിച്ചറിവും ഹരികൃഷ്ണനുണ്ടായിരുന്നു.

Load More Related Articles
Load More By chandni krishna
Load More In SPECIAL
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …