തല അജിത്തിന്റെ ജന്മദിനം ആഘോഷമാക്കി ആരാധകന്‍: ഒരു രൂപയ്ക്ക് ബിരിയാണിയും പൊറോട്ടയും!

1 second read
Comments Off on തല അജിത്തിന്റെ ജന്മദിനം ആഘോഷമാക്കി ആരാധകന്‍: ഒരു രൂപയ്ക്ക് ബിരിയാണിയും പൊറോട്ടയും!
0

ഉത്തമപാളയം (തമിഴ്‌നാട് ) : തമിഴ് സൂപ്പര്‍ താരം അജിത്തിന്റെ ജന്മ ദിനം ആഘോഷമാക്കി ഹോട്ടലുടമ. താരത്തിന്റെ 52-ാം പിറന്നാള്‍ ആഘോഷിച്ചത് തന്റെ ഹോട്ടലില്‍ പാചകം ചെയ്ത പൊറോട്ടയും ബിരിയാണിയും ഒരു രൂപായ്ക്ക് നല്കിയാണ്.ചിന്നമന്നൂരില്‍ വീരം എന്ന പേരില്‍ റസ്‌റ്റോറന്റ് നടത്തുന്ന കാളിദാസ് എന്നയാളാണ് ഈ സാഹസത്തിന് മുതിര്‍ന്നത്.

ഒരു രൂപ നല്കി ബിരിയാണിയും പൊറോട്ടയും വാങ്ങാന്‍ ആളുകള്‍ കൂട്ടമായി എത്തിയതോടെ റസ്‌റ്റോറന്റില്‍ തിരക്കായിരുന്നു. അജിത്തിന്റെ ജന്മദിനമായ മെയ് ഒന്നിന് ജനിച്ച 52 പേര്‍ക്ക് കേക്കുകളും വിതരണം ചെയ്തു. കുട്ടികളിലെ കൃഷി ശീലം വളര്‍ത്തുന്നതിനായി പച്ചക്കറി വിത്തുകളും വിതരണം ചെയ്തു.

അജിത് നായകനായി അഭിനയിക്കുന്ന തദ്വു എന്ന സിനിമയുടെ റിലീസിനോടനുബന്ധിച്ച് സിനിമ കണ്ട് വരുന്നവര്‍ക്ക് ഭക്ഷണത്തിന് 50 ശതമാനം കിഴിവും കാളിദാസ് റസ്‌റ്റോറന്റില്‍ നല്‍കിയിട്ടുണ്ട്.ഇളവ് ലഭിക്കണമെങ്കില്‍ സിനിമ ടിക്കറ്റ് കൗണ്ടറില്‍ ഏല്‍പ്പിക്കണമെന്നു മാത്രം.

അജിത്തിന്റെ 61-ാം ചിത്രമായ തുനിവിന്റെ വിജയത്തിനായി റസ്‌റ്റോറന്റില്‍ നിന്നും 61 രൂപയ്ക്ക് മുകളില്‍ ഭക്ഷണം കഴിക്കുന്നവര്‍ക്ക് സമ്മാന കൂപ്പണ്‍ നല്കിയിരുന്നു. നറുക്കെടുപ്പ് നടത്തി സമ്മാനവും വിതരണം ചെയ്തു. തുടങ്ങി 61 ഇനങ്ങളും സമ്മാനമായി നല്‍കിയിരുന്നു.

Load More Related Articles
Load More By chandni krishna
Load More In SHOWBIZ
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …