മൂന്നു മാസത്തിനിടെ പല തവണ ഭക്ഷണം കഴിച്ചു: പണം ചോദിച്ചതിന് തട്ടുകട ഉടമയെയും കുടുംബാംഗങ്ങളെയും എട്ടംഗ സംഘം മര്‍ദിച്ചു

0 second read
Comments Off on മൂന്നു മാസത്തിനിടെ പല തവണ ഭക്ഷണം കഴിച്ചു: പണം ചോദിച്ചതിന് തട്ടുകട ഉടമയെയും കുടുംബാംഗങ്ങളെയും എട്ടംഗ സംഘം മര്‍ദിച്ചു
0

പത്തനംതിട്ട: പൂങ്കാവില്‍ തട്ടുകടയില്‍ നിന്ന് ഭക്ഷണം കഴിച്ചതിന്റെ പണം ചോദിച്ചതിന് കട ഉടമയെ മര്‍ദിച്ചതായി പരാതി. നാരങ്ങാനം സ്വദേശിയായ ലിനോ തോമസ്, അച്ഛന്‍ സിബി ജോര്‍ജ് അമ്മ ലിന്‍സി എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.  രാത്രി ഏഴു മണിയോടെയാണ് എട്ട് പേരടങ്ങുന്ന സംഘം മര്‍ദിച്ചത് മൂന്ന് മാസത്തിനിടയില്‍ പല തവണയായി കഴിച്ച ഭക്ഷണത്തിന്റെ പണം ആണ് കട ഉടമ ആവശ്യപ്പെട്ടത്. പൂങ്കാവ് സ്വദേശി ആരോമലിന്റെ നേതൃത്വത്തിലാണ് മര്‍ദിച്ചതെന്ന് കട ഉടമ ലിനോ തോമസ് പറഞ്ഞു. മര്‍ദനമേറ്റവര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.

Load More Related Articles
Load More By chandni krishna
Load More In CRIME
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …