മെഴുവേലി പിഎച്ച്എസ്എസില്‍ പൂര്‍വ വിദ്യാര്‍ഥികളുടെ ഒരുമ ഞായറാഴ്ച

0 second read
Comments Off on മെഴുവേലി പിഎച്ച്എസ്എസില്‍ പൂര്‍വ വിദ്യാര്‍ഥികളുടെ ഒരുമ ഞായറാഴ്ച
0

ഇലവുംതിട്ട: മെഴുവേലി പത്മനാഭോദയം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 1986-87 എസ്.എസ്.സി ബാച്ചിലെ പൂര്‍വ വിദ്യാര്‍ഥി സംഗമവും ഗുരുവന്ദനവും ഏഴിന് നടക്കും. ഒരുമ എന്ന് പേരിട്ടിരിക്കുന്ന പരിപാടി രാവിലെ 10.30 ന് ഗായകന്‍ സുമേഷ് അയിരൂര്‍ ഉദ്ഘാടനം ചെയ്യും.

എസ്എന്‍ ട്രസ്റ്റ് ലോക്കല്‍ മാനേജര്‍ അഡ്വ. എസ്.എം റോയ് അധ്യക്ഷത വഹിക്കും. പൂര്‍വ വിദ്യാര്‍ഥി കൂടിയായ മുന്‍ എംഎല്‍എ കെ.സി രാജഗോപാലന്‍ മുഖ്യപ്രഭാഷണം നടത്തും. എസ്എന്‍ഡിപി യോഗം ലീഗല്‍ അഡൈ്വസറും പൂര്‍വ വിദ്യാര്‍ഥിയും മുന്‍ എംഎല്‍എയുമായ എ.എന്‍. രാജന്‍ബാബു ഗുരുവന്ദനം നടത്തും.

നാടന്‍ പശുപരിപാലകനും ജൈവകൃഷി പ്രചാരകനുമായ അജയകുമാര്‍ വല്യുഴത്തില്‍, പൂര്‍വ വിദ്യാര്‍ഥികളായ ഫാ. മത്തായി ആലക്കോട്, നോവലിസ്റ്റ് മെഴുവേലി ബാബുജി, മാധ്യമ പ്രവര്‍ത്തകന്‍ ജി. വിശാഖന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുക്കും. ഉച്ചയ്ക്ക് ശേഷം കലാപരിപാടികള്‍ നടക്കുമെന്ന് രാജീവ് ഐഡിയ, ജിബു വിജയന്‍, ആശ, അമ്പിളി എന്നിവര്‍ അറിയിച്ചു.

Load More Related Articles
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …