തുമ്പമണില്‍ കിംസ് ആശുപത്രി വരുമെന്ന് പറഞ്ഞു: വന്നത് എന്‍എസ്‌കെ ഇന്റര്‍നാഷണല്‍ സ്‌കൂള്‍: ക്യാമറാ വിവാദത്തില്‍ ചെന്നിത്തല പറഞ്ഞ സുരേന്ദ്രകുമാര്‍ ജന്മനാടിന് നല്‍കിയ സംഭാവന സ്‌കൂളും പോസ്റ്റ് ഓഫീസ് കെട്ടിടവും

0 second read
Comments Off on തുമ്പമണില്‍ കിംസ് ആശുപത്രി വരുമെന്ന് പറഞ്ഞു: വന്നത് എന്‍എസ്‌കെ ഇന്റര്‍നാഷണല്‍ സ്‌കൂള്‍: ക്യാമറാ വിവാദത്തില്‍ ചെന്നിത്തല പറഞ്ഞ സുരേന്ദ്രകുമാര്‍ ജന്മനാടിന് നല്‍കിയ സംഭാവന സ്‌കൂളും പോസ്റ്റ് ഓഫീസ് കെട്ടിടവും
0

പത്തനംതിട്ട: കാമറ വിവാദത്തില്‍ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പേര് പരാമര്‍ശിച്ച സുരേന്ദ്രകുമാര്‍ തുമ്പമണ്‍ സ്വദേശി. നെല്ലിക്കോമത്ത് സുരേന്ദ്രകുമാര്‍ നിര്‍ധന കൂടുംബാംഗമായിരുന്നു. നാല്‍പ്പതോളം വര്‍ഷങ്ങള്‍ക്ക് മുമ്പ് മസ്‌കറ്റില്‍ ജോലി തേടിപ്പോയ സുരേന്ദ്രന്റെ വളര്‍ച്ച ക്രമാനുഗതമായിരുന്നു. നിലവില്‍ മസ്‌കറ്റിലെ അറിയപ്പെടുന്ന കരാറുകാരനാണ് സുരേന്ദ്രകുമാര്‍. കുടുംബം അടക്കമെല്ലാം മസ്‌കറ്റില്‍ സെറ്റില്‍ഡാണ്.

തുമ്പമണ്‍ വായനാശാല ജങ്ഷന് സമീപമാണ് സുരേന്ദ്രകുമാറിന്റെ കുടുംബമായ നെല്ലിക്കോമത്ത് വീട്. ഇതിനോട് ചേര്‍ന്ന് എന്‍എസ്‌കെ എന്ന പേരില്‍ ഒരു ഇന്റര്‍ നാഷണല്‍ സ്‌കൂള്‍ സുരേന്ദ്രകുമാര്‍ നടത്തുന്നുണ്ട്. നെല്ലിക്കോമത്ത് സുരേന്ദ്രകുമാര്‍ എന്ന പേരിന്റെ ചുരുക്കിയെഴുത്താണ് എന്‍എസ്‌കെ. കിംസ് ഹോസ്പിറ്റലിന് വേണ്ടി എന്ന് പറഞ്ഞാണ് ഇവിടെ 10 വര്‍ഷം മുന്‍പ് സുരേന്ദ്ര കുമാര്‍ ഭൂമി വാങ്ങിക്കൂട്ടിയത്. ആശുപത്രിയിലേക്ക് വിശാലമായ വഴി വേണം. സമീപത്തെ ഭൂമി ഉടമകള്‍ നല്‍കാന്‍ വിസമ്മതിച്ചപ്പോള്‍ ആശുപത്രിക്ക് വേണ്ടിയല്ലേ സഹകരിക്കണമെന്ന് അഭ്യര്‍ഥിച്ച് ഇദ്ദേഹം തന്നെ നേരിട്ടിറങ്ങി. തുടര്‍ന്ന് വസ്തു ഉടമകള്‍ വഴി വിട്ടു കൊടുക്കുകയും ചെയ്തു.

എന്നാല്‍, ഇവിടെ ആശുപത്രി വന്നില്ല. പകരം ഇന്റര്‍ നാഷണല്‍ സ്‌കൂള്‍ തുടങ്ങി. അതും ഇപ്പോള്‍ കുഴപ്പത്തിലാണ് എന്നാണ് അറിയുന്നത്. അന്താരാഷ്ട്ര നിലവാരത്തില്‍ നിന്ന് ഇന്ത്യന്‍ നിലവാരത്തിലേക്ക് വരുന്ന അധ്യയന വര്‍ഷം മുതല്‍ മാറുകയാണ്. നേരത്തേ േകംബ്രിഡ്ജ് സിലബസ് ആണ് ഇവിടെ പിന്തുടര്‍ന്നിരുന്നത്. ഇക്കൊല്ലം മുതല്‍ സ്‌കൂള്‍ സിബിഎസ്ഇ സിലബസിലേക്ക് മാറുകയാണ്. ഇവിടെ കിംസ് ആശുപത്രി വരാത്തതിന് കാരണമായി സുരേന്ദ്രകുമാര്‍ പറഞ്ഞത് ഡോക്ടര്‍മാര്‍ക്ക് ഈ കുഗ്രാമത്തിലേക്ക് വരാന്‍ താല്‍പര്യമില്ല എന്നുള്ളതായിരുന്നു. മെട്രോ സിറ്റികളില്‍ ജോലി ചെയ്യാന്‍ താല്‍പര്യപ്പെടുന്ന ഡോക്ടര്‍മാര്‍ക്ക് തുമ്പമണ്‍ പോലെ ഒരു കൊച്ചു ഗ്രാമത്തോടുള്ള താല്‍പര്യക്കുറവാണ് ആശുപത്രി എന്ന ആശയം ഉപേക്ഷിക്കാന്‍ കാരണമായത് എന്നാണ് സുരേന്ദ്രകുമാര്‍ പിന്നീട് നാട്ടുകാരോട് പറഞ്ഞത്.

നാലു വര്‍ഷം മുന്‍പ് മകന്റെ വിവാഹവുമായി ബന്ധപ്പെട്ട് സുരേന്ദ്രകുമാറും കുടുംബവും നാട്ടില്‍ വന്നിരുന്നു. മന്ത്രിമാരും വന്‍ വ്യവസായികളും അടക്കം പങ്കെടുത്ത വിവാഹം നാടിളക്കിയുള്ളതായിരുന്നു. സുരേന്ദ്രകുമാറിന്റെ ബന്ധുക്കളാണ് ഇപ്പോള്‍ നാട്ടിലുള്ള സ്‌കൂളും മറ്റും നോക്കി നടത്തുന്നത്. മുട്ടം സബ് പോസ്റ്റ് ഓഫീസിന് നാട്ടുകാരില്‍ ഒരാള്‍ വിട്ടു നല്‍കിയ സ്ഥലത്ത് കെട്ടിടം നിര്‍മിച്ചു കൊടുത്തത് സുരേന്ദ്രകുമാറാണ്. ഇദ്ദേഹത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നാട്ടുകാര്‍ക്ക് അറിയില്ല. വര്‍ഷങ്ങളായി നാടു വിട്ടു താമസിക്കുന്ന വ്യക്തി എന്ന നിലയില്‍ അടുത്ത ബന്ധുക്കള്‍ക്ക് മാത്രമാണ് ഇദ്ദേഹവുമായി ബന്ധമുള്ളത്. 2017 ലാണ് എന്‍എസ്‌കെ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ തുമ്പമണില്‍ പ്രവര്‍ത്തനം തുടങ്ങിയത്.

എ.ഐ കാമറ അഴിമതിയുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തല നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സുരേന്ദ്രകുമാറിന്റെ പേര് പരാമര്‍ശിച്ചത്. സിപിഎമ്മിന്റെ സന്തത സഹചാരിയായ സുരേന്ദ്രകുമാറിന് 99 ശതമാനം ഓഹരിയാണ് പ്രസാരിയോ കമ്പനിയിലുള്ളതെന്ന് ചെന്നിത്തല പറഞ്ഞു. അദ്ദേഹം ഈ കമ്പനിയുടെ രണ്ടാമത്തെ ഡയറക്ടറാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തിരുന്നു.

Load More Related Articles
Load More By chandni krishna
Load More In NEWS PLUS
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …