തേനി: അരി കൊമ്പൻ റേഷൻ കട തകർക്കാൻ ശ്രമിച്ചതു സംബന്ധിച്ച് സർക്കാരിന് ഇന്ന് രാവിലെ റിപ്പോർട്ട് സമർപ്പിച്ചതായി വനം വകുപ്പ് അറിയിച്ചു.
അരിക്കൊമ്പൻ വിഹരിക്കുന്നതിനാൽ ചിന്നമന്നൂർ-മേഘമല ഹൈവേയിൽ ഇരുചക്രവാഹനങ്ങൾക്ക് വനംവകുപ്പ് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ മറ്റു വാഹനങ്ങൾക്ക് തടസമില്ല.
അതേ സമയം പൊതുജനങ്ങൾക്ക് അപകടമുണ്ടാകാതിരിക്കാൻ അരി കൊമ്പനെ നിരീക്ഷിക്കാൻ മാത്രമാണ് ഇപ്പോൾ സർക്കാർ നിർദ്ദേശമെന്ന് ശ്രീവില്ലിപുത്തൂർ – മേഘമല ടൈഗർ റിസർവ് അസിസ്റ്റന്റ് ഡയറക്ടർ ആനന്ദ് പറഞ്ഞു.
ആനയുടെ സഞ്ചാരം തമിഴ്നാട്, കേരള വനം വകുപ്പുകൾ നിരീക്ഷിക്കുന്നുണ്ട്. തമിഴ്നാട്ടിലെ ജനവാസ മേഖലയിലിറങ്ങതിരിക്കാൻ നിരീക്ഷണത്തിനായി 30 അംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.