പൊന്നമ്പലമേട്ടിലെ പൂജ: ഗവിയിലെ വനംവികസന കോര്‍പ്പറേഷന്‍ ജീവനക്കാരായ രണ്ടു പേര്‍ കസ്റ്റഡിയില്‍: ദേവസ്വം ബോര്‍ഡിന്റെ പരാതിയില്‍ മൂഴിയാര്‍ പൊലീസ് കേസെടുക്കും

0 second read
Comments Off on പൊന്നമ്പലമേട്ടിലെ പൂജ: ഗവിയിലെ വനംവികസന കോര്‍പ്പറേഷന്‍ ജീവനക്കാരായ രണ്ടു പേര്‍ കസ്റ്റഡിയില്‍: ദേവസ്വം ബോര്‍ഡിന്റെ പരാതിയില്‍ മൂഴിയാര്‍ പൊലീസ് കേസെടുക്കും
0

പത്തനംതിട്ട: തമിഴ്‌നാട്ടില്‍ നിന്നുള്ള സംഘം പൊന്നമ്പലമേട്ടില്‍ അതിക്രമിച്ച് കടന്ന് പൂജ നടത്തിയതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ രണ്ടു പേരെ പച്ചക്കാനം ഫോറസ്റ്റ് ഓഫീസിലെ വനപാലകര്‍ കസ്റ്റഡിയില്‍ എടുത്തു.

ഗവിയിലെ വനംവികസന കോര്‍പ്പറേഷനില്‍(കെ.എസ്.എഫ്.ഡി.സി) സൂപ്പര്‍വൈസറായ രാജേന്ദ്രന്‍, തോട്ടം തൊഴിലാളി സാബു എന്നിവരാണ് കസ്റ്റഡിയിലുളളത്. തമിഴ്‌നാട് സംഘത്തെ സഹായിച്ചത് ഇവരാണെന്ന് പറയുന്നു.

പന്ത്രണ്ട് പേരോളം അടങ്ങിയ സംഘത്തെയാണ് കടത്തി വിട്ടതെന്നാണ് മൊഴി. ഗവി റൂട്ടില്‍ മണിയാട്ടില്‍ പാലത്തിന് സമീപം നിന്ന് കൊടുംവനത്തിലൂടെയാണ് ഇവരെ പൊന്നമ്പലമേട്ടിലേക്ക് കൊണ്ടു പോയത്. 3000 രൂപ വാങ്ങിയാണ് കടത്തി വിട്ടതെന്ന് പറയുന്നു. സാബുവാണ് ഇടനില നിന്ന് പണം വാങ്ങിക്കൊടുത്തത് എന്നാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന വിവരം. കൂടുതല്‍ പേര്‍ക്ക് ഇതില്‍ പങ്കുളളതായി സംശയിക്കുന്നു. നിലവില്‍ പൂജ നടത്തിയ നാരായണ സ്വാമിക്ക് എതിരേ മാത്രമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അന്വേഷണത്തിന് ശേഷം കൂടുതല്‍ പേരെ പ്രതികളാക്കുമെന്നാണ് ലഭിക്കുന്ന വിവരം.

അതിനിടെ ദേവസ്വം ബോര്‍ഡ് നല്‍കിയ പരാതിയില്‍ മൂഴിയാര്‍ പോലീസ് കേസെടുക്കും. സംഘം ചേര്‍ന്ന് അതിക്രമിച്ച് കടന്നതുള്‍പ്പെടെയുള്ള വകുപ്പുകളാകും ചുമത്തുക.

Load More Related Articles
Load More By chandni krishna
Load More In KERALAM
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …