ഫ്‌ളാറ്റ് തട്ടിപ്പ് കേസില്‍ സിവിപി ജോണ്‍ കുടുങ്ങി: തിരുവല്ലയിലെ തട്ടിപ്പുകാരന്‍ ഒളിവില്‍ കഴിഞ്ഞത് 11 വര്‍ഷം

0 second read
Comments Off on ഫ്‌ളാറ്റ് തട്ടിപ്പ് കേസില്‍ സിവിപി ജോണ്‍ കുടുങ്ങി: തിരുവല്ലയിലെ തട്ടിപ്പുകാരന്‍ ഒളിവില്‍ കഴിഞ്ഞത് 11 വര്‍ഷം
0

തിരുവല്ല: ഫ്‌ളാറ്റ് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് നൂറോളം പേരില്‍ നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത് മുങ്ങിയ കേസിലെ പ്രതി 11 വര്‍ഷത്തെ ഒളിവു ജീവിതത്തിന് ശേഷം പൊലീസ് പിടിയില്‍.

തിരുവല്ല സിവിപി ടവേഴ്‌സ് ഉടമ തുകലശ്ശേരി ചന്ദ്ര വിരുത്തിയില്‍ ബോബന്‍ എന്ന് വിളിക്കുന്ന സി.പി ജോണ്‍ (59) ആണ് പിടിയിലായത്. കുരിശു കവലയിലെ സിവിപി ടവറിലെ ഫ്‌ളാറ്റുകള്‍ വിദേശ മലയാളികള്‍ അടക്കം ഒന്നിലധികം പേര്‍ക്ക് വില്‍പ്പന നടത്തി പണം തട്ടിയെന്ന 16 പേരുടെ പരാതിയിലാണ് അറസ്റ്റ്. നൂറോളം പേര്‍ ഇയാളുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്ന് പറയുന്നു. സിവിപി ടവറിലെ ഒരേ ഫ്‌ളാറ്റുകള്‍ മൂന്നും നാലും പേര്‍ക്ക് വിറ്റതിനെ ചൊല്ലിയാണ് ബോബന് എതിരെ കേസുകള്‍ ഉടലെടുത്തത്. ഏതാണ്ട് 15 വര്‍ഷത്തിനു മുമ്പ് ആയിരുന്നു കേസുകള്‍ക്ക് ആസ്പദമായ പരാതികള്‍ ഉയര്‍ന്നത്.

പരാതികളെ തുടര്‍ന്ന് ബോബന്‍ ഒളിവില്‍ പോവുകയായിരുന്നു. ഇപ്പോള്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ബി.കെ സുനില്‍ കൃഷ്ണന്‍, സീനിയര്‍ സിപിഒ ഹക്കീം എന്നിവര്‍ അടങ്ങുന്ന സംഘം നടത്തിയ അന്വേഷണത്തില്‍ ആണ് എറണാകുളം കളമശേരിയിലെ വാടക വീട്ടില്‍ നിന്നും പ്രതിയെ പിടികൂടിയത്. വിദേശ രാജ്യങ്ങളില്‍ വര്‍ഷങ്ങളോളം ജോലിചെയ്ത് ഉണ്ടാക്കിയ സമ്പാദ്യം ഫ്‌ളാറ്റിന്റെ പേരില്‍ ബോബന്‍ തട്ടിയെടുക്കുകയായിരുന്നു. ഇതിനിടെ പണം മടക്കി നല്‍കാം എന്ന് വിശ്വസിപ്പിച്ച് ബോബന്‍ പരാതിക്കാരായ പലര്‍ക്കും നല്‍കിയ തുകയുടെ വണ്ടിച്ചെക്കും നല്‍കിയിരുന്നു. പ്രതി പിടിയിലായതറിഞ്ഞ് തട്ടിപ്പിന് ഇരയായ നിരവധി പേര്‍ പരാതിയുമായി സ്‌റ്റേഷനില്‍ എത്തുന്നുണ്ടെന്ന് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.

പൊലീസ് സ്‌റ്റേഷനിലും പ്രതി ഇതേ അടവ് തന്നെ പ്രയോഗിച്ചു. വാങ്ങിയ പണം തിരികെ നല്‍കാമെന്ന് പറഞ്ഞ് ഒത്തു തീര്‍പ്പിന് ഇയാള്‍ ശ്രമിച്ചിരുന്നു. ആദ്യം പൊലീസും ഇതേ രീതിയില്‍ പ്രതികരിച്ചെങ്കിലും പിന്നീട് പരാതിക്കാര്‍ ഏറിയതോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

Load More Related Articles
Load More By chandni krishna
Load More In CRIME
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …