തിരുവല്ല റവന്യൂ ടവറിലെ ലിഫ്ടില്‍ വീണ്ടും ആളു കുടുങ്ങി: ശനിയാഴ്ച വൈകിട്ട് കുടുങ്ങിയത് അഭിഭാഷകര്‍

0 second read
Comments Off on തിരുവല്ല റവന്യൂ ടവറിലെ ലിഫ്ടില്‍ വീണ്ടും ആളു കുടുങ്ങി: ശനിയാഴ്ച വൈകിട്ട് കുടുങ്ങിയത് അഭിഭാഷകര്‍
0

തിരുവല്ല: റവന്യൂ ടവറിലെ ലിഫ്റ്റില്‍ വീണ്ടും ആള്‍ക്കാര്‍ കുടുങ്ങി. ശനിയാഴ്ച വൈകിട്ട് നാലു മണിയോടെ തിരുവല്ല ബാറിലെ അഭിഭാഷക ആര്‍. രാജലക്ഷ്മി, ക്ലാര്‍ക്ക് അനിത ഷാജി എന്നിവരാണ് കുടുങ്ങിയത്. രണ്ടും മൂന്നും നിലയ്ക്കും ഇടയില്‍ മുക്കാല്‍ മണിക്കൂറോളം നേരം അകപ്പെട്ട ഇവരെ അഗ്‌നിരക്ഷാ സേന എത്തിയാണ് പുറത്തെത്തിച്ചത്.

സാങ്കേതിക തകരാറാണ് പ്രശ്‌ന കാരണമെന്ന് അഗ്‌നി രക്ഷാസേന ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഴിഞ്ഞ ആഴ്ചയും ആറ് പേര്‍ ലിഫ്ടില്‍ കുടുങ്ങിയിരുന്നു. ഇവരെയും അഗ്‌നി രക്ഷാസേന എത്തിയാണ് രക്ഷപ്പെടുത്തിയത്. അടിക്കടി തകരാറിലാകുന്ന ലിഫ്റ്റ് മാറ്റി സ്ഥാപിക്കുവാന്‍ അധികൃതര്‍ തയ്യാറാവണമെന്ന് റവന്യൂ ടവര്‍ ടെനന്റ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

Load More Related Articles
Load More By chandni krishna
Load More In LOCAL
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …