ജലവിതരണ പൈപ്പുകള്‍ മോഷ്ടിച്ച് കടത്തിയ മൂന്ന് അതിഥി തൊഴിലാളികള്‍ പിടിയില്‍

0 second read
Comments Off on ജലവിതരണ പൈപ്പുകള്‍ മോഷ്ടിച്ച് കടത്തിയ മൂന്ന് അതിഥി തൊഴിലാളികള്‍ പിടിയില്‍
0

തിരുവല്ല: പുളിക്കീഴിലെ ജലവിതരണ വകുപ്പിന്റെ പൈപ്പുകള്‍ മോഷ്ടിച്ച് ആക്രിക്കടയില്‍ വിറ്റ സംഭവത്തില്‍ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ പോലീസിന്റെ പിടിയിലായി.

ആസാം സ്വദേശി സുബ്ദുല്‍ ഹുസൈന്‍ (20), ബംഗാള്‍ സ്വദേശിഇബ്രാഹിം (22), പ്രായപൂര്‍ത്തിയാകാത്ത മറ്റൊരാള്‍ എന്നിവരെയാണ് പുളിക്കീഴ് എസ്‌ഐ
എസ്.ഷെജീമിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ജലജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കാന്‍ ആലംതുരുത്തിയിലെ ജലസംഭരണിയുടെ സമീപം ഇട്ടിരുന്ന പൈപ്പുകളാണ് സംഘം
മോഷ്ടിച്ചത്.

പല ദിവസങ്ങളിലായി ആയിരുന്നു മോഷണം. പൈപ്പുകള്‍ മാന്നാറിലെ ആക്രിക്കടയില്‍ വില്‍ക്കുകയായിരുന്നു അവരുടെ രീതി. സിസിടിവി പരിശോധിച്ച് മോഷണം നടത്താന്‍ ഇവര്‍ ഉപയോഗിച്ച വാഹനം കണ്ടെത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. തൊണ്ടിമുതല്‍ മാന്നാറിലെ കടയില്‍ നിന്നു കണ്ടെടുത്തു.

Load More Related Articles
Load More By chandni krishna
Load More In CRIME
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …