
തിരുവല്ല: പുളിക്കീഴിലെ ബാറില്‍ മദ്യപിച്ച ശേഷം സുരക്ഷാ ജീവനക്കാരെ മര്‍ദ്ദിച്ച് വാഹനം തട്ടിയെടുത്ത കേസില്‍ നാലു പേര്‍ പോലീസിന്റെ പിടിയിലായി. വളഞ്ഞവട്ടം വാലുപറമ്പില്‍ വീട്ടില്‍ സച്ചിന്‍ (26), വിഷ്ണു (27), നിരണം പനച്ചമൂട്അമ്പിളി മാലില്‍ വീട്ടില്‍ അനൂപ് (26), വളഞ്ഞവട്ടം പനമൂട്ടില്‍ വിശാഖ് (22) എന്നിവരാണ് പുളിക്കീഴ് പോലീസിന്റെ പിടിയില്‍ ആയത്. ആലംതുരുത്തിയില്‍ പ്രവര്‍ത്തിക്കുന്ന ബാറില്‍ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. സച്ചിന്‍ നേരത്തേ പല കേസിലും പ്രതിയാണെന്നു പൊലീസ് പറഞ്ഞു.