ഒന്നരവയസുകാരി പിതാവിന്റെ കൈയില്‍ നിന്ന് വീണു മരിച്ച സംഭവത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണത്തിന്

0 second read
Comments Off on ഒന്നരവയസുകാരി പിതാവിന്റെ കൈയില്‍ നിന്ന് വീണു മരിച്ച സംഭവത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണത്തിന്
0

കോഴഞ്ചേരി: ഒന്നര വയസുകാരി പിതാവിന്റെ കൈയില്‍ നിന്നും വീണു മരിച്ച
സംഭവത്തില്‍ കൂടുതല്‍ അന്വേഷണവുമായി ആറന്മുള പോലീസ്. തെക്കേമലയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന ബീഹാര്‍ സ്വദേശികളായ ദമ്പതികളുടെ ഒന്നര വയസ്സുള്ള മകള്‍ മരിച്ച സംഭവത്തിലാണ് പോലീസ് തുടര്‍ നടപടി സ്വീകരിക്കുന്നത്.

ബീഹാര്‍ കത്തീഹര്‍ ജില്ലയിലെ സൊണാലി സ്വദേശികളായ നാഗേന്ദര്‍ കുമാര്‍ ഉറാവു, സവിത ദേവി ദമ്പതികളുടെ മകള്‍ സൃഷ്ടികുമാരിയാണ് മരിച്ചത്. മൂന്ന് ദിവസം മുമ്പ് മാത്രമാണ് ഇവര്‍ ബീഹാറില്‍ നിന്ന് എത്തി തെക്കേമലയില്‍ താമസമായത്. വെള്ളിയാഴ്ച രാത്രി എട്ടു മണിയോടു കൂടി കുട്ടിയുമായി അച്ഛന്‍ കടയില്‍ പോയി തിരികെ വരുന്ന വഴി കാല്‍ തട്ടി കുട്ടി കൈയില്‍ നിന്നും താഴെ വീണതാണ് എന്നാണ് മാതാപിതാക്കള്‍ പറഞ്ഞിട്ടുള്ളത്.

ഉടന്‍ തന്നെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. അസ്വാഭാവിക മരണത്തിന് ആറന്മുള പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരുന്നു. കുട്ടി വീഴാനിടയായ സാഹചര്യത്തെക്കുറിച്ച് പോലീസ് വിശദമായി അന്വേഷണം ആരംഭിച്ചു. കെട്ടിടത്തിന്റെ ഉടമസ്ഥന്‍ പോലീസ് സ്‌റ്റേഷനില്‍ അറിയിക്കാതെയാണ്. അതിഥി തൊഴിലാളികളെ താമസിപ്പിച്ചിരുന്നത്. ഇയാള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കും. സ്‌റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന അന്യ സംസ്ഥാന തൊഴിലാളികളുടെ വിവരങ്ങള്‍ അറിയിക്കാന്‍ നേരത്തെ നിര്‌ദേശിച്ചിരുന്നതായി
ഇന്‍സ്‌പെക്ടര്‍ സി.കെ.മനോജ് പറഞ്ഞു.

Load More Related Articles
Load More By chandni krishna
Load More In CRIME
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …