പത്തനംതിട്ട നഗരത്തില്‍ വീട്ടമ്മയുടെ കാല്‍ ഓടയുടെ സ്ലാബിനിടയില്‍ കുടുങ്ങി: ഫയര്‍ ഫോഴ്‌സ് രക്ഷപ്പെടുത്തി

0 second read
Comments Off on പത്തനംതിട്ട നഗരത്തില്‍ വീട്ടമ്മയുടെ കാല്‍ ഓടയുടെ സ്ലാബിനിടയില്‍ കുടുങ്ങി: ഫയര്‍ ഫോഴ്‌സ് രക്ഷപ്പെടുത്തി
0

പത്തനംതിട്ട: നഗരത്തില്‍ ഓടയുടെ സ്ലാബിലെ വിടവിന് ഇടയില്‍ വീട്ടമ്മയുടെ കാല്‍ കുടുങ്ങി. മണിക്കൂറുകളോളം വേദന സഹിച്ച് വെയിലും കൊണ്ട് കിടന്ന വീട്ടമ്മയെ ഒടുവില്‍ നിസാര പരുക്കുകളോടെ ഫയര്‍ ഫോഴ്‌സ് പുറത്തെത്തിച്ചു.

പത്തനംതിട്ട-ഓമല്ലൂര്‍ റോഡില്‍ കാതോലിക്കറ്റ് കോളജ് ജങ്ഷനില്‍ ചൊവ്വാഴ്ച ഉച്ചയ്ക്കാണ് സംഭവം. കൊല്ലം ശൂരനാട് സ്വദേശിയായ അമ്പിളി എന്ന വീട്ടമ്മയാണ് നടന്നു പോകുന്ന വഴിയില്‍ ഓടയുടെ സ്ലാബിന്റെ വിടവില്‍ കാല്‍ കുടുങ്ങിയത്. ഇത് കണ്ട് നിന്ന് മറ്റ് വഴിയാത്രക്കാര്‍ കാല്‍ വലിച്ചെടുക്കാന്‍ നോക്കിയെങ്കിലും സാധിച്ചില്ല. പൊരിവെയിലില്‍ കാല്‍ കുടുങ്ങിയ വേദനയും സഹിച്ച് ഏറെ നേരം അമ്പിളിക്ക് കുത്തിയിരിക്കേണ്ടി വന്നു.

ഫയര്‍ഫോഴ്‌സ് സ്ഥലത്ത് വന്ന് സ്ലാബുയര്‍ത്താന്‍ ശ്രമിച്ചു. ഈ നേരമെല്ലാം യുവതി വേദന കൊണ്ട് പുളയുകയായിരുന്നു. കൊടുംചൂടും വേദനയും ഇവരെ ആകെ തളര്‍ത്തി. സ്ലാബ് മുറിച്ചു നീക്കാനുള്ള ശ്രമവും ഏറെ സമയം നീണ്ടു.
ഒടുവില്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ ഏറെ പണിപ്പെട്ടാണ് സ്ലാബ് നീക്കി അമ്പിളിയെ മോചിപ്പിച്ചത്. പൊരിവെയിലില്‍ ഏറെ നേരം സ്ലാബില്‍ കാല്‍ കുടുങ്ങി ആധിയോടെ ഇരിക്കേണ്ടി വന്നെങ്കിലും ചെറിയ മുറിവ് ഒഴിച്ചാല്‍ വലിയ പരുക്കേല്‍ക്കാതെ രക്ഷപ്പെടാന്‍ കഴിഞ്ഞതിന്റെ സമാധാനത്തില്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്കും സഹായിച്ച യാത്രക്കാര്‍ക്കും വ്യാപാരികള്‍ക്കുമെല്ലാം നന്ദി പറഞ് അമ്പിളി മടങ്ങിപ്പോയി. പത്തനംതിട്ട നഗരത്തില്‍ അശാസ്ത്രീയമായും അലക്ഷ്യമായും നടപ്പാതകളില്‍ സ്ഥാപിച്ച സ്ലാബുകള്‍ മുന്‍പും നിരവധി അപകടങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.

Load More Related Articles
Load More By chandni krishna
Load More In LOCAL
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …