പത്തനംതിട്ട: പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയെന്ന പരാതിയില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു യുവാവ് തെളിവെടുപ്പിനിടെ ചാടിപ്പോയി. ചിറ്റാര്‍ സ്വദേശി ജിതിനാണ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടത്. ചിറ്റാറില്‍ വച്ച് ബുധനാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് സംഭവം.
ജിതിന്‍ വിവാഹിതനാണ്. ഭാര്യയുമായി അകന്ന് ജീവിക്കുകയാണ്. ഇയാള്‍ ഒരു കാറില്‍ പതിനേഴു വയസുള്ള പെണ്‍കുട്ടിയുമായി വീട്ടിലെത്തി. സംശയം തോന്നിയ നാട്ടുകാര്‍ വീട് വളഞ്ഞ് ജിതിനെയും പെണ്‍കുട്ടിയെയും പൊലീസില്‍ ഏല്‍പ്പിച്ചു. ചിറ്റാര്‍ സ്‌റ്റേഷനില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മൊഴിയെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനിടെയാണ് ജിതിന്റെ വീടി പരിശോധിക്കാന്‍ തീരുമാനിച്ചത്. ഇയാള്‍ക്ക് കഞ്ചാവ് വില്‍പ്പനയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് വീട് പരിശോധിക്കാന്‍ പൊലീസ് പോകുന്ന വഴിയാണ് ജിതിന്‍ കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്യും.