മാവേലിക്കരയില്‍ ആറു വയസ്സുള്ള മകളെ പിതാവ് വെട്ടിക്കൊലപ്പെടുത്തി

0 second read
Comments Off on മാവേലിക്കരയില്‍ ആറു വയസ്സുള്ള മകളെ പിതാവ് വെട്ടിക്കൊലപ്പെടുത്തി
0

ആലപ്പുഴ: മാവേലിക്കര പുന്നമ്മൂട്ടില്‍ പിതാവ് ആറു വയസ്സുള്ള മകളെ വെട്ടിക്കൊലപ്പെടുത്തി. മാവേലിക്കര പുന്നമൂട് ആനക്കൂട്ടില്‍ നക്ഷത്ര ആണ് കൊല്ലപ്പെട്ടത്. പിതാവ് ശ്രീമഹേഷ് ആണ് മകളെ കൊലപ്പെടുത്തിയത്. കുടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.നക്ഷത്രയുടെ പിതാവ് ശ്രീമഹേഷിനെ (38) പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായാണ് സൂചന.

തൊട്ടടുത്ത് മഹേഷിന്റെ സഹോദരിയുടെ വീട്ടില്‍ താമസിക്കുന്ന അമ്മ സുനന്ദ ബഹളം കേട്ട് ഓടിച്ചെല്ലുമ്പോള്‍ വെട്ടേറ്റ് സോഫയില്‍ കിടക്കുന്ന നക്ഷത്രയെയാണ് കണ്ടത്. തുടര്‍ന്ന് ബഹളം വെച്ചുകൊണ്ട് പുറത്തേക്കോടിയ സുനന്ദയെയും പിന്തുടര്‍ന്നെത്തി ശ്രീമഹേഷ് ആക്രമിച്ചു.

സുനന്ദയുടെ (62) കൈയ്ക്ക് വെട്ടേറ്റിട്ടുണ്ട്. ബഹളം കേട്ട് ഓടിയെത്തിയ സമീപവാസികളെ മഴുകാട്ടി ഭീഷണിപ്പെടുത്തി ആക്രമിക്കാനും ഇയാള്‍ ശ്രമിച്ചു. ബുധനാഴ്ച വൈകിട്ട് ഏഴരയാണ് സംഭവം. മഴു ഉപയോഗിച്ചാണ് നക്ഷത്രയെ വെട്ടിക്കൊലപ്പെടുത്തിയത്. നക്ഷത്രയുടെ അമ്മ വിദ്യ മൂന്നുവര്‍ഷം മുന്‍പ് മരിച്ചിരുന്നു.

 

Load More Related Articles
Load More By Editor
Load More In CRIME
Comments are closed.

Check Also

പി.ഡബ്ല്യു.എ.എഫ്. വൈസ്മെന്‍ ക്ലബ് ഓഫ് കടമ്പനാട് റീജിയണല്‍ ഡയറക്ടര്‍ സന്ദര്‍ശനം

കടമ്പനാട് :പി.ഡബ്ല്യു.എ.എഫ് വൈസ്‌മെന്‍ ക്ലബ് ഓഫ് കടമ്പനാടിന്റെ 2024 – 2025 വര്‍ഷത്തെ…