റാന്നി: കനത്ത മഴയില്‍ കെട്ടിടത്തിന്റെ ഭിത്തി ഇടിഞ്ഞു വീണ് റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന കാര്‍ തകര്‍ന്നു. തിരക്കേറിയ പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ വലിയപറമ്പില്‍ പടിക്ക് സമീപം റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ മുകളിലേക്ക് പഴയകെട്ടിടത്തിന്റെ ഭിത്തി അടര്‍ന്നു വീഴുകയായിരുന്നു. സമീപത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ ദീലിപിന്റേതാണ് കാര്‍.
ഉടമ കാര്‍ പാര്‍ക്ക് ചെയ്ത പുറത്തിറങ്ങിയ ഉടനെയാണ് മണ്ണിടിഞ്ഞു വീണത്. പഴയ കെട്ടിടം പൊളിച്ചു നീക്കുന്ന ജോലികള്‍ നടന്നു വരികയായിരുന്നു. അപകടരമായ രീതിയില്‍ നില്ക്കുന്ന കെട്ടിടം പൊളിച്ചു നീക്കുന്നതില്‍ വേണ്ടത്ര മുന്‍കരുതലോ സുരക്ഷിതത്വമോ എടുത്തിരുന്നില്ലെന്നും ആക്ഷേപമുണ്ട്. കെട്ടിടത്തിന്റെ പൊളിച്ച ഭാഗങ്ങളുടെ ബാക്കി ഇപ്പോഴും നില
നിര്‍ത്തിയിരിക്കുന്നത് അപകട സാധ്യത ഉയര്‍ത്തുന്നു. പഞ്ചായത്ത് അധികൃതരുടെ അടിയന്തിരമായി ഇടപെടല്‍ ഉണ്ടാവണമെന്നും വേണ്ട മുന്‍ കരുതല്‍ ഏര്‍പ്പെടുത്തണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.