മോഹനചന്ദ്രന്റെ കഥയെ ആസ്പദമാക്കി ബാലചന്ദ്രമേനോന് സംവിധാനം ചെയ്ത ചിത്രമായിരുന്നു കലിക. മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത ഹൊറര്‍ ഫിലിം എന്ന് വിശേഷിപ്പിക്കാവുന്ന സൃഷ്ടി. സുകുമാരനും ഷീലയും ബാലന് കെ. നായരുമൊക്കെ തകര്‍ത്ത് അഭിനയിച്ച കലിക റിലീസ് ചെയ്തത് 43 വര്‍ഷം മുന്‍പ് ഒരു ജൂണ്‍ 12 നായിരുന്നു. അന്ന് ഇറങ്ങിയ കലികയുടെ പരസ്യത്തില്‍ പക്ഷേ, സംവിധായകന്റെ പേരുണ്ടായിരുന്നില്ല. അത് എന്തു കൊണ്ടാണെന്ന് ബാലചന്ദ്രമേനോന് തന്റെ എഫ്.ബി പോസ്റ്റില്‍ പറയുന്നു. അതിങ്ങനെ:
ഇന്നേക്ക് 43വർഷങ്ങൾക്കു മുൻപ് ഒരു. ജൂൺ 12നാണു ” “കലിക ” എന്ന ചിത്രം കേരളക്കരയിൽ റീലീസ് ആകുന്നത് …..
പരസ്യം ശ്രദ്ധിച്ചു നോക്കൂ ….
ചിത്രത്തിന്റെ സംവിധായകന്റെ പേരില്ലാ !
ഒരു പക്ഷെ , അങ്ങിനെ പുറത്തിറക്കുന്ന ലോക സിനിമയിലെ ഏക ചിത്രം എന്ന ഖ്യാതിയും കലികക്ക് സ്വന്തം !
സംവിധായകനായ ഞാൻ ഈ മൂന്നാമത്തെ ചിത്രത്തോടെ അകാല മൃത്യു വരിക്കും എന്ന് കണക്കു കൂട്ടിയവർക്കു തെറ്റി …
ഈ കുറിപ്പ് എഴുതുമ്പോൾ 37 സിനിമകൾ നിങ്ങൾക്ക് സമ്മാനിച്ച ഞാൻ എന്റെ 38മത്തെ ചിത്രത്തിന്റെ പണിപ്പുരയിലാണെന്ന സന്തോഷവർത്തമാനം കൂടി അറിയിക്കട്ടെ ……അതിനു കാരണം പ്രേക്ഷകരായ നിങ്ങൾ എനിക്കി തന്ന , തന്നുകൊണ്ടിരിക്കുന്ന കലവറയില്ലാത്ത പിന്തുണയും പ്രോത്സാഹനവുമാണ് …
ആയിരം നന്ദി !!!
ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന എന്റെ പ്രണയകഥ ( love story ). കഴിഞ്ഞാൽ “filmy FRIDAYS” ല്‍ കലികയുടെ ഞെട്ടിക്കുന്ന പിന്നാമ്പുറ കഥകൾ നിങ്ങൾക്കു അറിയാൻ കഴിയും ….
….
കാത്തിരിക്കുക ….
പോസ്റ്ററിൽ പറയുന്നത് പോലെ
വരുന്നൂ …..
“കലിക “