അടൂര്‍: ബൈപ്പാസില്‍ കണ്ടെയ്‌നര്‍ ലോറിയും പിക്കപ്പും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പിക്കപ്പ് വാന്‍ ഡ്രൈവര്‍ ആലപ്പുഴ വള്ളികുന്നം തെക്കുംമുറി തട്ടാരുടെ കിഴക്കേതില്‍ സൂരജ് സുരേന്ദ്രന്‍(28) ആണ് മരിച്ചത്. പത്ത് വര്‍ഷമായി കൊല്ലം പാവുമ്പ കുറ്റിവിളയില്‍ വീട്ടിലാണ് താമസം.
ചൊവ്വാഴ്ച പുലര്‍ച്ചെ് 12 നാണ് അപകടം. തമിഴ്‌നാനാട്ടില്‍ പോയി തിരികെ വരുമ്പോഴാണ് അപകടം. സംഭവസ്ഥലത്തു തന്നെ സൂരജ് മരിച്ചു. കൂടെ യാത്ര ചെയ്തിരുന്ന പതാരം കുമരംചിറ സ്വദേശി ആനന്ദചന്ദ്ര(31) ന് നിസാര പരുക്കേറ്റു. സംസ്‌കാരം ബുധനാഴ്ച മൂന്നിന് പാവുമ്പയിലെ വീട്ടുവളപ്പില്‍. അച്ഛന്‍: പരേതനായ സുരേന്ദ്രന്‍. അമ്മ: ബിന്ദു. സഹോദരന്‍: ബിച്ചു.