പന്തളം: വൃത്തിയാക്കാനിറങ്ങിയയാള്ക്ക് കിണറ്റില്‍ വീണ് പരുക്ക്. കുളനട പഞ്ചായത്ത് 12-ാം വാര്‍ഡില്‍ ഗുരുനാഥന് മുകടി അയ്യപ്പക്ഷേത്രത്തിലെ കിണറ്റില്‍ വീണ് മുട്ടാര്‍ കോവാളക്കുഴിയില് ഷാജി(38)യ്ക്കാണ് പരുക്കേറ്റത്. 100 അടിയോളം താഴ്ചയാണ് കിണറിനുള്ളത്. വൃത്തിയാക്കിയ ശേഷം കയറി മുകളില്‍ എത്തിയപ്പോള്‍ കാല് തെറ്റി തിരികെ വീഴുകയായിരുന്നു.
പുനപ്രതിഷ്ഠയുടെ ഭാഗമായി നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കുകയായിരുന്നു. സമീപത്ത് ഉണ്ടായിരുന്ന തൊഴിലാളികള്‍ ഇയാളെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ആഴമേറിയ കിണര്‍ ആയതിനാല്‍ സാധിച്ചില്ല. തുടര്‍ന്ന് ഫയര്‍ ഫോഴ്സിന്റെ സഹായം തേടി. അടൂരില്‍ നിന്നും ഫയര്‍ സ്റ്റേഷന് ഓഫീസര്‍ വിനോദ് കുമാര്‍, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ നിയാസുദ്ദീന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള സംഘം എത്തി ഷാജിയെ റോപ്പ്, നെറ്റ് എന്നിവയുടെ സഹായത്തോടെ രക്ഷപ്പെടുത്തി.
ഫയര്‍ ഓഫീസര്‍മാരായ അജികുമാര്‍, കൃഷ്ണകുമാര്‍, പ്രദീപ്, സന്തോഷ്, മുഹമ്മദ്, രഞ്ചിത്ത്, സന്തോഷ് ജോര്‍ജ്, റെജി, ഭാര്ഗവന്, രാജന് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. ഷാജിയെ കല്ലിശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.