തണ്ണിത്തോട് വനത്തിലെ മ്ലാവ് വേട്ട: നാലാമനും പിടിയില്‍

2 second read
Comments Off on തണ്ണിത്തോട് വനത്തിലെ മ്ലാവ് വേട്ട: നാലാമനും പിടിയില്‍
0

പത്തനംതിട്ട: പന്നിപ്പടക്കം വച്ച് മ്ലാവിനെ കൊന്ന് ഇറച്ചി കടത്തിയ കേസില്‍ നാലാമനും അറസ്റ്റില്‍. തേക്കുതോട് താഴേപൂച്ചക്കുളം ചരിവുപറമ്പില്‍ എസ്. സന്ദീപിനെയാണ് അറസ്റ്റ് ചെയ്തത്. ഒളിവിലായിരുന്ന പ്രതി വടശേരിക്കരയില്‍ വനപാലകര്‍ക്ക് മുന്നില്‍ കീഴടങ്ങുകയായിരുന്നു.

തണ്ണിത്തോട് പൂച്ചക്കുളം വനത്തില്‍ പന്നിപ്പടക്കം ഉപയോഗിച്ച് മ്ലാവിനെ കൊന്ന് ഇറച്ചി കഷണങ്ങളാക്കി കടത്തുകയായിരുന്നു. മാംസം കടത്താന്‍ ഉപയോഗിച്ച ബൊലേറോ ജീപ്പും ഓട്ടോറിക്ഷയും മലയാലപ്പുഴ, തണ്ണിത്തോട് എന്നിവടങ്ങളില്‍ നിന്നും ഗുരുനാഥന്‍മണ്ണ് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ അലിം, സെക്്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍മാരായ ജയകുമാര്‍, മനോജ് എന്നിവരുടെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തു. വാഹനം ഒളിപ്പിച്ച നിലയിലായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

മെയ് 27 ന് രാത്രിയില്‍ ചിറ്റാര്‍ നീലിപിലാവ് കോയിക്കലേത്ത് വീട്ടില്‍ കെ.കെ. അംബുജാക്ഷന്‍, തെക്കേക്കര പുളിമൂട്ടില്‍ പി.പി.രാജന്‍ എന്നിവരെയും തുടര്‍ന്ന് അജി എന്നയാളിനെയും വടശേരിക്കര റേഞ്ച് ഓഫീസറുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്നും വേട്ടയാടിയ മ്ലാവിന്റെ ഇറച്ചിയും പന്നിപ്പടക്കവും കടത്താനുപയോഗിച്ച സ്‌കൂട്ടറും വനപാലകര്‍ കസ്റ്റഡിയിലെടുത്തിരുന്നു. കേസിലെ മറ്റൊരു പ്രതി അനില്‍കുമാര്‍ ഒളിവിലാണ്.

ഇയാള്‍ക്കു വേണ്ടിയുള്ള അനേ്വഷണം തുടരുന്നതായും സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന കാര്യവും വിശദമായി പരിശോധിക്കുകയാണെന്ന് വടശേരിക്കര റേഞ്ച് ഓഫിസര്‍ കെ.വി. രതീഷ് പറഞ്ഞു. പൂച്ചക്കുളം വനമേഖലയില്‍ പടക്കം കടിച്ച നിലയില്‍ കണ്ടെത്തിയ മ്ലാവിനെ അവിടെ വച്ച് മുറിച്ചു കഷണങ്ങള്‍ ചാക്കുകളിലാക്കി കടത്തിയെന്നും ഇറച്ചി ചിറ്റാറിലും പരിസരങ്ങളിലും വില്‍പ്പന നടത്തിയെന്നുമാണ് പ്രതികള്‍ മൊഴി നല്‍കിയിരിക്കുന്നത്.

 

 

 

Load More Related Articles
Load More By chandni krishna
Load More In CRIME
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …