ഏഴംഗ ഒഡീഷ സംഘം കഞ്ചാവുമായി കേരളത്തിലേക്ക്: രണ്ടുപേര്‍ തിരുവല്ലയില്‍ പിടിയില്‍: എക്‌സൈസ് സംഘം പിടിച്ചെടുത്തത് നാലു കിലോ കഞ്ചാവ്

0 second read
Comments Off on ഏഴംഗ ഒഡീഷ സംഘം കഞ്ചാവുമായി കേരളത്തിലേക്ക്: രണ്ടുപേര്‍ തിരുവല്ലയില്‍ പിടിയില്‍: എക്‌സൈസ് സംഘം പിടിച്ചെടുത്തത് നാലു കിലോ കഞ്ചാവ്
0

പത്തനംതിട്ട: ജില്ലയിലേക്ക് കഞ്ചാവും മറ്റ് ലഹരി മരുന്നുകളും ഒഴുകുന്നു. പൊലീസും എക്‌സൈസും ജാഗരൂകരായി നടത്തുന്ന പരിശോധനയില്‍ മിക്ക ദിവസവും ലഹരി കടത്തുകാര്‍ പിടിയിലാകുന്നു. തിരുവല്ലയില്‍ ഇന്നലെയും ഇന്നുമായി രണ്ടു ഒഡിഷ സ്വദേശികളാണ് കഞ്ചാവുമായി പിടിയിലായത്. ഇവരില്‍ നിന്ന് 4.100 കി.ഗ്രാം കഞ്ചാവും കണ്ടെടുത്തു.

കെട്ടിട നിര്‍മ്മാണ തൊഴിലാളി എന്ന വ്യാജേനെ ട്രെയിന്‍ മാര്‍ഗം എത്തിയ ഒഡീഷ് സ്വദേശിയെ രണ്ട് കിലോഗ്രാം കഞ്ചാവുമായി ഇന്ന് രാവിലെയാണ് എക്‌സൈസ് സംഘം പിടികൂടിയത്. ഒഡീഷ ഖോരപുട്ട് ജില്ലയില്‍ സഞ്ചയ് കില (26) രാവിലെ 10 മണിയോടെ വൈഎംസിഎ ജങ്ഷനില്‍ നിന്നുമാണ് പിടിയിലായത്.

ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ വി. പ്രദീപിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ നീക്കത്തിലാണ് പ്രതി വലയിലായത്. ഓണ്‍ലൈന്‍ മുഖേനെ പണം അയച്ചു നല്‍കുന്നവര്‍ക്കാണ് ഇയാള്‍ കഞ്ചാവ് എത്തിച്ചിരുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ട്രെയിന്‍ മാര്‍ഗമാണ് ഇയാള്‍ കഞ്ചാവ് എത്തിച്ചിരുന്നതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷക്കാലത്തിനിടെ മാത്രം പത്തോളം തവണ കേരളത്തിലേക്ക് കഞ്ചാവ് എത്തിച്ചിരുന്നതായി ഇയാള്‍ എക്‌സൈസിന് മൊഴി നല്‍കിയിട്ടുണ്ട്. എക്‌സൈസ് സിഐ ബിജു വര്‍ഗീസ്, പ്രിവന്റീവ് ഓഫീസര്‍ ബി. ബിജു, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അരുണ്‍ കൃഷ്ണന്‍ , ഷാദിലി, ശിഖില്‍, ഡ്രൈവര്‍ വിജയന്‍ എന്നിവടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

ഒഡീഷ കോരപ്പൂട്ട് ജില്ലയില്‍ അച്ചുകൊണ്ട് പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ പിത്തബസ് ജൂലിയ (23) ആണ് ഇന്നലെ 2.100 കിലോ കഞ്ചാവുമായി അറസ്റ്റിലായത്. കെ.എസ്ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിന് സമീപത്തു നിന്നും ഇന്നലെ വൈകിട്ട് നാലിനാണ് ഇയാളെ പിടികൂടിയത്. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബിജു വര്‍ഗീസും സംഘവുമാണ് ഇയാളെ പിടികൂടിയത്. അന്യസംസ്ഥാനത്തു നിന്നും കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്ന മുഖ്യകണ്ണിയാണ് പ്രതി. മുമ്പ് പലതവണ കഞ്ചാവുമായി കേരളത്തില്‍ വന്നിട്ടുണ്ടെന്നും പണം മുന്‍കൂറായി അയച്ചാല്‍ മാത്രമേ കഞ്ചാവുമായി കേരളത്തിലേക്ക് വരുകയുള്ളൂവെന്നും ഇയാള്‍ പറഞ്ഞു. പ്രതിയെ ചോദ്യം ചെയ്തതില്‍ തന്നോടൊപ്പം ഏഴ് പേര്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കഞ്ചാവുമായി എത്തിയിട്ടുണ്ടെന്ന് അറിയാന്‍ സാധിച്ചു.

അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് കെ.എം ഷിഹാബുദ്ദീന്‍, പി.ഒ. ബിജു, സി.ഇ.ഒ.മാരായ ഷാദിലി ബഷീര്‍, അരുണ്‍ കൃഷ്ണന്‍. ആര്‍.സുമോദ് കുമാര്‍, ഡ്രൈവര്‍ വിജയന്‍ എന്നിവരും റെയ്ഡില്‍ പങ്കെടുത്തു.

Load More Related Articles
Load More By chandni krishna
Load More In CRIME
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …