
ഏഴംകുളം: പഞ്ചായത്ത് പ്രൈമറി ഹെല്‍ത്ത് സെന്ററിന് കീഴിലുള്ള തൊടുവക്കാട് കുടുംബക്ഷേമ ഉപകേന്ദ്രം മറ്റൊരു സ്ഥലത്തേക്ക് മാറ്റാനുള്ള നീക്കത്തിനെതിരേ പൗരസമിതി രൂപീകരിച്ച ആക്ഷന്‍ കൗണ്‍സില്‍ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി. പൗരസമിതി പ്രസിഡന്റ് വിമല്‍ രാജ് അധ്യക്ഷത വഹിച്ചു. കോ-ഓര്‍ഡിനേറ്റര്‍ സി.പി. സുഭാഷ്, സെക്രട്ടറി റോഹന്‍ ജോര്‍ജ്, ഭാരവാഹികളായ രാജന് കുഞ്ഞ്, സോമന്‍പിളള, ജയിംസ് കക്കാട്ടുവിള, ജോര്‍ജ് തോമസ് എന്നിവര്‍ പ്രസംഗിച്ചു.
മാര്‍ച്ചിന് ബാബു കോട്ടയ്യത്ത്, ജിനു ഓലിക്കല്‍, ഷാനവാസ്, ചാര്‍ലി ഡാനിയല്‍, രാധാമണി, സൈമണ്‍, ലെജ മോനച്ചന് എന്നിവര്‍ നേതൃത്വം നല്കി.