മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് ഔട്ട് ഓഫ് റേഞ്ചായ രാജേഷ് കുമാര്‍ റാന്നി പൊലീസിന്റെ പിടിയില്‍

0 second read
Comments Off on മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച് ഔട്ട് ഓഫ് റേഞ്ചായ രാജേഷ് കുമാര്‍ റാന്നി പൊലീസിന്റെ പിടിയില്‍
0

റാന്നി: ദൃശ്യത്തിലെ ജോര്‍ജു കുട്ടിയെപ്പോലെ തെളിവുകള്‍ മുക്കി മൊബൈല്‍ ഫോണ്‍ മോഷ്ടിക്കുന്ന വിരുതന്‍ ഒടുവില്‍ പിടിയിലായി. റാന്നി തെക്കേപ്പുറം ലക്ഷം വീട് കോളനി വിളയില്‍ വീട്ടില്‍ രാജേഷ് കുമാറി(34)നെയാണ് പോലീസ് പിന്തുടര്‍ന്ന് പൊലീസ് കൊരട്ടിയില്‍ നിന്ന് പൊക്കിയത്. ഇയാളുടെ മോഷണ രീതികള്‍ വളരെ വിചിത്രമാണെന്ന് പൊലീസ് പറഞ്ഞു. പരിസരം നിരീക്ഷിച്ച് തെളിവുകള്‍ ഇല്ലാതാക്കി മോഷ്്ടിക്കുന്നതാണ് രീതി.

പഴവങ്ങാടി കരികുളം മോതിരവയല്‍ വഞ്ചികപ്പാറത്തടത്തില്‍ വാസുവിന്റെ ഭാര്യ രമണി (47) യുടെ വീടിന്റെ ഓടിളക്കി അകത്തു കടന്ന് മകളുടെ സ്മാര്‍ട്ട് ഫോണും മറ്റൊരു ഫോണും മോഷ്ടിച്ചതിനാണ് ഇപ്പോഴുള്ള അറസ്റ്റ്.
കഴിഞ്ഞ 13 ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് മോഷണം നടത്തി മുങ്ങിയത്. പോലീസ് ഇന്‍സ്‌പെക്ടര്‍ പി.എസ്.വിനോദിന്റെ നിര്‍ദേശപ്രകാരം എസ്.ഐമാരായ എ.പി അനീഷ്, ശ്രീഗോവിന്ദ്, സി പി ഓമാരായ ടി എ അജാസ്, രെഞ്ചു കൃഷ്ണ എന്നിവരടങ്ങുന്ന സംഘം സ്ഥലത്തെത്തി പിടികൂടി. മോഷണം നടന്ന വീട്ടില്‍ നടത്തിയ ശാസ്ത്രീയ പരിശോധനയില്‍ ശേഖരിച്ച വിരലടയാളങ്ങളും പോലീസ് ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ചിത്രങ്ങളും കേന്ദ്രീകരിച്ച് അന്വേഷണം മുന്നോട്ടുനീക്കിയ പോലീസ് സംഘത്തിന് ഉടനടി തന്നെ മോഷ്ടാവിനെ കുടുക്കാന്‍ സാധിച്ചു.

സ്ഥലത്ത് നിന്ന് കിട്ടിയ വിരലടയാളങ്ങള്‍, കളമശേരി, പാല പോലീസ് സ്‌റ്റേഷനുകളിലെ മോഷണ കേസുകളിലെടുത്ത രാജേഷിന്റെ വിരലടയാളങ്ങളുമായി ചേര്‍ന്നുവന്നതാണ് പ്രതിയിലേക്ക് വേഗം എത്താന്‍ സഹായകമായത്.

ഇയാള്‍ കൊച്ചി ഇടപ്പള്ളി ടോള്‍ ജങ്ഷനിലെ ഒരു സ്ഥാപനത്തില്‍ നിന്നും 25 ലക്ഷം രൂപയുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചുവെന്ന് അന്വേഷണത്തില്‍ വെളിവായിരുന്നു, 46 മൊബൈല്‍ ഫോണുകളാണ് അവിടെ നിന്നും വിദഗ്ദ്ധമായി മോഷ്ടിച്ചത്. രാജേഷ് രണ്ടു മാസം മുമ്പ് ഈ സ്ഥാപനത്തില്‍ പരസ്യബോര്‍ഡിന്റെ ജോലിക്ക് എത്തിയിരുന്നു. പണി തീരുന്നതു വരെയുള്ള കാലയളവില്‍ ആസൂത്രണം ചെയ്ത പദ്ധതി പ്രകാരമാണ് വന്‍ മോഷണം നടത്തിയത്. സംഭവ ദിവസം ബൈക്കിലെത്തിയ പ്രതി സമീപത്തുള്ള മരത്തിലൂടെ കയറി കടയ്ക്കു മുകളിലെത്തി, വാതിലിന്റെ വിജാഗിരി അറുത്തു മാറ്റി അകത്തു കടന്ന് മൊബൈല്‍ ഫോണുകള്‍ കവരുകയായിരുന്നു. സിസിടിവിയില്‍ പതിയാതിരിക്കാന്‍ ഹെല്‍മെറ്റ് വച്ചാണ് കൃത്യം നടത്തിയതെന്ന് പോലീസിനോട് സമ്മതിച്ചു. കഴിഞ്ഞ ആറു മാസത്തിനിടെ കടയില്‍ വന്ന ആളുകളെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഈ കേസില്‍ രാജേഷ് കുടുങ്ങിയത്.

ബുദ്ധികൂര്‍മതയോടെ മോഷണം നടത്തുന്ന പ്രതി ആര്‍ഭാടജീവിതം നയിച്ചുവരികയായിരുന്നു. പാലാ പോലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയില്‍ ഇരുചക്രവാഹനം മോഷ്ടിച്ച കേസിലും റാന്നി പോലീസ് സ്‌റ്റേഷനിലെ കഠിന ദേഹോപദ്രവക്കേസിലും പ്രതിയായ ഇയാള്‍ നിലവില്‍ മൂന്ന് കേസുകളിലായി റിമാന്‍ഡിലായിട്ടുണ്ട്.

Load More Related Articles
Load More By chandni krishna
Load More In CRIME
Comments are closed.

Check Also

മാതാവ് കവര്‍ച്ചക്കേസ് പ്രതി: മകന്‍ വിളിച്ചു കൊണ്ടു വന്നത് മറ്റൊരുവന്റെ ഭാര്യയെ: കഞ്ചാവ് കച്ചവടം തൊഴിലാക്കി: കൂട്ടുകാരനെ മര്‍ദിച്ചു കൊന്നു: കീക്കോഴൂര്‍ കൊലക്കേസിലെ അതുലിന്റെ ക്രിമിനല്‍ പശ്ചാത്തലം ഇങ്ങനെ

പത്തനംതിട്ട: കീക്കോഴൂരില്‍ ഒപ്പം താമസിച്ചിരുന്ന യുവതിയെ വെട്ടിക്കൊന്ന കേസിലെ പ്രതി റാന്നി …